Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chilling Out

Kottayam

ചി​ൽ ചെ​യ്യാ​ൻ ഗ്രേ​പ് ജ്യൂ​സും ത​ണ്ണി​മ​ത്ത​ന്‍ ഷെ​യ്‌​ക്കും; ഫ്രി​സോ ബ്രാ​ന്‍ഡി​ല്‍ ജ്യൂ​സു​ക​ളു​മാ​യി സ​ഹോ​ദ​ര​ങ്ങ​ൾ

കോ​ട്ട​യം: പ​ക​ല്‍ച്ചൂ​ടി​ല്‍ കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് ഒ​ന്നു ചി​ല്‍ ചെ​യ്യാ​ന്‍ ന​ല്ല ത​ണു​ത്ത ബോ​ള്‍ ഗ്രേ​പ് ജ്യൂ​സോ, ത​ണ്ണി​മ​ത്ത​ന്‍ ഷെ​യ്‌​ക്കോ ആ​സ്വ​ദി​ക്കാം. നാ​ഗ​മ്പ​ടം നെ​ഹ്‌​റു പാ​ര്‍ക്കി​നു മു​ന്നി​ലാ​ണ് സ​ച്ചി​ന്‍ സെ​ബാ​സ്റ്റ്യ​നും സ​ഹോ​ദ​രി അ​ന്ന സെ​ബാ​സ്റ്റ്യ​നും കൂ​ട്ടു​കാ​രി അ​ന്‍സാ ബി​ജോ​ഷും "ഫ്രി​സോ' എ​ന്ന ബ്രാ​ന്‍ഡ് നെ​യി​മി​ല്‍ ജ്യൂ​സു​ക​ളു​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

ഒ​രു വ​ര്‍ഷം മു​മ്പ് ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി​യ സ​ച്ചി​ന് ഭ​ക്ഷ​ണ മേ​ഖ​ല​യി​ല്‍ സം​രം​ഭം തു​ട​ങ്ങാ​നാ​യി​രു​ന്നു താ​ത്പ​ര്യം. അ​ങ്ങ​നെ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ സം​രം​ഭ​ത്തി​നാ​വ​ശ്യ​മാ​യ എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ന്‍സ​ട​ക്കം സ്വ​ന്ത​മാ​ക്കി. ഒ​രാ​ഴ്ച മു​മ്പ് ഉ​ത്പ​ന്നം വി​പ​ണി​യി​ലു​മി​റ​ക്കി. ജ്യൂ​സ് വി​പ​ണി​യി​ല്‍ അ​ധി​ക​മി​ല്ലാ​ത്ത ബ്രാ​ന്‍ഡ​ഡ് ജ്യൂ​സു​ക​ളാ​യ ബോ​ള്‍ ഗ്രേ​പ്, ത​ണ്ണി​മ​ത്ത​ന്‍ ഷെ​യ്ക്ക് എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ല്‍ എ​ത്തി​ച്ച​ത്. മാ​ളു​ക​ള്‍, സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ള്‍, തി​യ​റ്റ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍.

പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നെ​ഹ്‌​റു പാ​ര്‍ക്കി​നു മു​ന്നി​ലെ ക​ച്ച​വ​ടം. സ​ഹോ​ദ​രി അ​ന്ന​യ്ക്ക് ബി​സി​ന​സി​ല്‍ താ​ത്പ​ര്യ​മു​ള്ള​തി​നാ​ലാ​ണു വി​ല്പ​ന​യ്ക്കു സ​ഹാ​യി​ക്കാ​നാ​യി എ​ത്തി​യ​ത്. വീ​ട്ടി​ല്‍ അ​ഞ്ചു ജോ​ലി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജ്യൂ​സ് നി​ര്‍മാ​ണം. 300 മി​ല്ലി ലി​റ്റ​റി​ന്‍റെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​ണ് ജ്യൂ​സ് പാ​ക്ക് ചെ​യ്യു​ന്ന​ത്. 50 രൂ​പ​യാ​ണ് വി​ല. പാ​ക്കിം​ഗ് യ​ന്ത്രസ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ദി​വ​സ​വും 250 കു​പ്പി ജ്യൂ​സാ​ണ് വി​ല്പ​ന​യ്ക്ക് എ​ത്തി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കി​ടെ 1500 ഓ​ളം കു​പ്പി ജ്യൂ​സു​ക​ള്‍ വി​റ്റു പോ​യെ​ന്ന് സ​ച്ചി​ന്‍ പ​റ​യു​ന്നു. ജ്യൂ​സ് ത​യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യി പ​ഴ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തു കോ​ട്ട​യ​ത്തു​നി​ന്നു​മാ​ണ്.

പ്ര​ഫ​ഷ​ണ​ല്‍ ജോ​ലി​യേ​ക്കാ​ള്‍ സം​രം​ഭം സ്വ​പ്‌​നം കാ​ണു​ന്ന സ​ച്ചി​ന് പി​ന്തു​ണ​യു​മാ​യി മാ​താ​പി​താ​ക്ക​ളാ​യ ക​ടു​വാ​ക്കു​ളം മം​ഗ്ലാ​വി​ല്‍ സ​ന്തോ​ഷും അ​നു​വു​മു​ണ്ട്. കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​വും മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​വു​മാ​ണ് ബി​സി​ന​സി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ച്ചി​നെ സ​ഹാ​യി​ച്ച​ത്. ഇ​തി​നൊ​പ്പം റി​യ​ല്‍ എ​സ്റ്റേ​റ്റ്, ഇ​ന്‍റീ​രി​യ​ര്‍ വ​ര്‍ക്ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ച്ചി​ന്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up