Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChineseInvestor

തട്ടിപ്പുനടത്തി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈ​നീ​സ് വ്യ​വ​സാ​യി ചെ​ല​വ​ഴി​ച്ച​ത് 18 കോ​ടി; 9 വ​ർ​ഷ​ത്തെ തെ​ര​ച്ചിലിനൊടുവിൽ പ്രതി യുഎസിൽ പിടിയിൽ

പണവുമായി കടന്നുകളഞ്ഞതാണെങ്കിൽ താൻ ക്ഷമിക്കുമായിരുന്നു. പക്ഷേ അവൾ വാഹനാപകടത്തിലൂടെ തന്നെ കൊല്ലാനും ശ്രമിച്ചെന്ന് ചൈനീസ് കോടീശ്വരൻ ലി പിംഗ്.

ബീ​ജിംഗ്: വിശ്വാസവഞ്ചനകാണിച്ച്, കോടികൾ തട്ടി മുങ്ങിയ ഭാര്യയെ കണ്ടെത്താൻ ചൈനീസ് വ്യവസായി ചെലവഴിച്ചത് 18 കോടിയിലേറെ രൂപ! അന്വേഷണത്തിന്‍റെ ഒന്പതാം വർഷമാണ് ചൈ​നീ​സ് കോ​ടീ​ശ്വ​ര​ന് തട്ടിപ്പുകാരിയെ അമേരിക്കയിൽനിന്നു പിടികൂടാനായത്. ചൈ​ന​യി​ലെ ഷെ​ൻ​ഷെ​ൻ സ്വ​ദേ​ശി​യാ​യ നി​ക്ഷേ​പ​ക​ൻ ലി ​പിംഗ് ആ​ണ് ത​ന്‍റെ മു​ൻ​ഭാ​ര്യ ഷാംഗിനെ ക​ണ്ടെ​ത്താ​നാ​യി വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട നി​യ​മ​പോ​രാ​ട്ട​വും തെ​ര​ച്ചി​ലും ന​ട​ത്തി​യ​ത്. ഒ​ടു​വി​ൽ അമേരിക്കയിൽ പി​ടി​യി​ലാ​യ വനിതയ്ക്ക് കോ​ട​തി 65 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വ് വി​ധി​ച്ചു.

തനിക്കു സംഭവിച്ചത്, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​ച്ച വീ​ഡി​യോ​യി​ൽ ലി പിംഗ് വിശദീകരിച്ചു. പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ജൂൺ 30-ന് ആണ് ലി പങ്കുവയ്ക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. പതിനായിരക്കണക്കിന് പ്രതികരണങ്ങളാണ് ലഭിച്ചത്.

ത​ന്നേ​ക്കാ​ൾ 11 വ​യസ് പ്രായക്കുറവുള്ള ഷാംഗുമായി 2015-ലാ​ണ് ലി ​പിംഗ് വി​വാ​ഹി​ത​നാ​കു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തിന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ലി ​സ​ഞ്ച​രി​ച്ച കാ​റിന്‍റെ ബ്രേ​ക്ക് തകരാറിലാകുകയും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​നുപി​ന്നാ​ലെ, കോടിക്കണക്കിനു രൂപയും കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ രേഖകളുമായി ഷാംഗ് നാടുവിടുകയായിരുന്നു. ഹോ​ങ്കോംഗ് വ​ഴി അ​മേ​രി​ക്കൻ നഗരമായ ലോ​സ് ആ​ഞ്ച​ല​സി​ൽ എത്തി വ്യാജരേഖകൾ ചമച്ച് താമസിക്കുകയായിരുന്നു.

പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വാ​ഹപ്പി​റ്റേ​ന്നു​ണ്ടാ​യ വാഹനാ​പ​ക​ടം ഷാംഗും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് ലി ​തി​രി​ച്ച​റി​യു​ന്ന​ത്. ത​ന്നെ കൊ​ല​പ്പെ​ടു​ത്തി ത​ന്‍റെ സ്വ​ത്തു​ മു​ഴു​വ​ൻ ഭാ​ര്യ​യെ​ന്ന നി​ല​യി​ൽ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് ലി ​വ്യ​ക്ത​മാ​ക്കി. പ​ണം മാ​ത്രം ത​ട്ടി​യെ​ടു​ത്തു പോ​യ​താ​ണെ​ങ്കി​ൽ താ​ൻ ഉ​പേ​ക്ഷി​ക്കുമായിരുന്നു. എ​ന്നാ​ൽ ത​ന്നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു​കൊ​ണ്ടാ​ണ് എ​ത്ര പ​ണം ചെ​ല​വാ​ക്കി​യും അ​വ​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ലി ​പിംഗ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ഭാ​ര്യ​യാ​യ​തി​നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചൈ​ന​യി​ൽ കേ​സ് മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​ൻ ലി ​ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ 2020-ൽ ​ചൈ​നീ​സ് കോ​ട​തി ഇ​വ​രു​ടെ വി​വാ​ഹം റദ്ദാ​ക്കു​ക​യും ഷാംഗിന്‍റെ പേ​രി​ലാ​ക്കിയ ഫ്ലാ​റ്റു​ക​ൾ ലി​യ്ക്ക് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​എ​സി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്, അ​ന​ധി​കൃ​ത കു​ടി​യേ​റ്റം, മ​നു​ഷ്യ​ക്ക​ട​ത്ത്, കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ തു​ട​ങ്ങി 23-ഓ​ളം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ കോ​ട​തി ഷാംഗിനെ 65 വ​ർ​ഷ​ത്തെ ത​ട​വിനു ശി​ക്ഷി​ച്ച​ത്.

Latest News

Corehub Up