Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChoirRetreat

America

ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ക്വ​യ​ർ റി​ട്രീ​റ്റ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന്

ടെ​ക്സ​സ്: ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "Choir Retreat26‌' എ​ന്ന പേ​രി​ൽ സം​ഗീ​താ​ത്മ​ക ആ​ത്മീ​യ റി​ട്രീ​റ്റ് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ലി​യാ​ണ്ട​റി​ലെ 2222 Downing Lane, Leander, TX 78641 എ​ന്ന വി​ലാ​സ​ത്തി​ലു​ള്ള ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ രാ​വി​ലെ ഒമ്പതിന് ആ​രം​ഭി​ക്കും. "A Musical Feast of the Word' എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​റി​ട്രീ​റ്റി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, കു​ടും​ബ കൗ​ൺ​സി​ല​ർ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ, പ്ര​ചോ​ദ​നാ​ത്മ​ക പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം സം​ഗീ​ത​ത്തി​ലൂ​ടെ​യും ദൈ​വ​വ​ച​ന​ത്തി​ലൂ​ടെ​യും ആ​രാ​ധ​ന​യു​ടെ ആ​ത്മീ​യ​ത​യെ​ക്കു​റി​ച്ചും ക്വ​യ​ർ ശു​ശ്രൂ​ഷ​യു​ടെ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സു​ക​ൾ ന​യി​ക്കും.

ക്വ​യ​ർ അം​ഗ​ങ്ങ​ളു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​യും സം​ഗീ​ത​പ​ര​മാ​യ മി​ക​വും വ​ർ​ധി​പ്പി​ക്കു​ക, ആ​രാ​ധ​ന​യി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ്രാ​ധാ​ന്യം ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് റി​ട്രീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗാ​ന​പ​രി​ശീ​ല​നം, ആ​രാ​ധ​നാ​നു​ഭ​വ​ങ്ങ​ൾ, ദൈ​വ​വ​ച​ന​ധ്യാ​നം, സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ അ​നു​ഗ്ര​ഹ റെ​നി​യാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് (469) 768-7693 (അ​നു​ഗ്ര​ഹ റെ​നി) അ​ല്ലെ​ങ്കി​ൽ (248) 417-4207 (റേ​ച്ച​ൽ ജോ​ൺ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up