Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class 12 Exams

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ഒ​മാ​ൻ, കു​വൈ​റ്റ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

മേ​ഖ​ല​യി​ലെ നി​ല​വി​ലെ അ​സ്ഥി​ര​മാ​യ സു​ര​ക്ഷാ സാ​ഹ​ച​ര്യ​വും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ സു​ര​ക്ഷ​യും മു​ൻ​നി​ർ​ത്തി​യാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും സി​ബി​എ​സ്ഇ​യും ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ൾ​ക്ക് പ​ക​രം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ്ണ​യം ന​ട​ത്തു​ന്ന കാ​ര്യ​ത്തി​ൽ സി​ബി​എ​സ്ഇ പി​ന്നീ​ട് വ്യ​ക്ത​ത വ​രു​ത്തും. ഇ​ന്‍റേ​ണ​ൽ അ​സ​സ്‌​മെ​ന്‍റു​ക​ളു​ടെ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു തീ​യ​തി​യി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചോ ഉ​ള്ള ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ പ​രീ​ക്ഷാ ഷെ​ഡ്യൂ​ളു​ക​ളി​ൽ നി​ല​വി​ൽ മാ​റ്റ​ങ്ങ​ളി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ർ​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up