Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coder House

ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ കോ​ഡ​ർ ഹൗ​സി​ൽ തീ​പി​ടി​ത്തം

കൊ​ച്ചി: ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കോ​ഡ​ർ ഹൗ​സി​ൽ വ​ൻ തീ​പി​ടി​ത്തം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ട​വ​ർ റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ഡ​ർ ഹൗ​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

നി​ല​വി​ൽ ബോ​ട്ടി​ക് ഹോ​ട്ട​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഡ​ർ ഹൗ​സ്, ഇ​ൻ​ഡോ-​പോ​ർ​ച്ചു​ഗീ​സ് വാ​സ്തു​ശൈ​ലി​യി​ൽ നി​ർ​മി​ച്ച ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള പൈ​തൃ​ക കെ​ട്ടി​ട​മാ​ണ്. ഏ​ക​ദേ​ശം 200 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണി​ത്. കൊ​ച്ചി​യി​ലെ ജൂ​ത സ​മൂ​ഹ​ത്തി​ന്‍റെ​യും കോ​ഡ​ർ കു​ടും​ബ​ത്തി​ന്‍റെ​യും ച​രി​ത്ര​പ​ര​മാ​യ പാ​ര​മ്പ​ര്യ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​താ​ണ് കോ​ഡ​ർ ഹൗ​സ്. 

ഫോ​ർ​ട്ട് കൊ​ച്ചി​യു​ടെ വാ​സ്തു​വി​ദ്യാ-​സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ പ്ര​ധാ​ന അ​ട​യാ​ള​ങ്ങ​ളി​ലൊ​ന്നാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. 

Latest News

Corehub Up