Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Company Engineer

പതിബെൽ കന്പനി എൻജിനിയറുടെ ആത്മഹത്യ:ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​സി റോ​​​ഡ് ന​​​വീ​​​ക​​​ര​​​ണ ക​​​രാ​​​റെ​​​ടു​​​ത്ത പ​​​തി​​​ബെ​​​ൽ ക​​​ന്പ​​​നി​ എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രാ​​​യ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വ്. നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

പാതിവഴി നിലച്ച അന്വേഷണം

ഗൗ​​​ര​​​വ​​​മു​​​ള്ള വി​​​ഷ​​​യ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ 2006ൽ ​​​സം​​​സ്ഥാ​​​ന പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. നേ​​​ര​​​ത്തേ അ​​​ന്വേ​​​ഷ​​​ണം പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

വി​​​ഷ​​​യം നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് വി​​​ജി​​​ല​​​ൻ​​​സി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. മ​​​ല​​​യി​​​ൻ​​​കീ​​​ഴ് വേ​​​ണു​​​ഗോ​​​പാ​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ക​​​ഴ​​​ന്പു​​​ണ്ടെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​നെത്തുട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​ശേ​​​ഷ​​​മാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്‌ടർ​​​ക്ക് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​വും തേ​​​ടി​​​യി​​​രു​​​ന്നു. അ​​​ഴി​​​മ​​​തി ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കും.

ലോ​​​ക ബാ​​​ങ്ക് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ രൂ​​പവത്ക​​രി​​ച്ച കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് പ്രോ​​​ജ​​​ക്‌ടുമാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മ​​​ലേ​​​ഷ്യ​​​ൻ, കൊ​​​ച്ചി ക​​​ന്പ​​​നി ക​​​ണ്‍​സോ​​​ർ​​​ഷ്യ​​​മാ​​​യ പ​​​തി​​​ബെ​​​ലാ​​​ണ് ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. മ​​​ലേ​​​ഷ്യ​​​ൻ സ്വ​​​ദേ​​​ശി​​​യും എ​​​ൻ​​​ജി​​​നി​​യ​​​റു​​​മാ​​​യ ലീ​​​ സി ബെ​​​ൻ ആ​​​യി​​​രു​​​ന്നു പ്രോ​​​ജ​​​ക്‌ട് മാ​​​നേ​​​ജ​​​ർ.

റോ​​​ഡ് നി​​​ർ​​​മാണം മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​നി​​ടെ മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ലം​​​പുരി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ലീ​​​ സി ബെ​​​ൻ ര​​​ണ്ടു കു​​​റി​​​പ്പു​​​ക​​​ൾ എ​​​ഴു​​​തിവ​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​തി​​​രേ കു​​​റ്റാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ആ​​​ത്മ​​​ഹ​​​ത്യ കു​​​റി​​​പ്പി​​​ൽ. ബി​​​ല്ലു​​​ക​​​ൾ യ​​​ഥാ​​​സ​​​മ​​​യം പാ​​​സാ​​​ക്കാ​​​തെ ത​​​ട​​​ഞ്ഞുവ​​​ച്ചു, കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ട് കൊ​​​ടു​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ശ​​​ത്രു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റി തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ക​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണം

ലീ ​​​സി ബെ​​​ന്നി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​ത്തു​​​ട​​​ർ​​​ന്ന് അ​​​ന്ന​​​ത്തെ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ സ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റ്റി. വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും മു​​​ന്നോ​​​ട്ടുപോ​​​യി​​​ല്ല എ​​​ന്ന പ​​​രാ​​​തിയുണ്ടാ​​​യി. അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ച്ചു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യി.

ലീ​​​ സി​ ബെ​​ന്നി​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യാ​​​ക്കു​​​റി​​​പ്പു​​​ക​​​ളി​​​ൽ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ പേ​​​ര് പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തേ പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ​​​രാ​​​തി​​​യി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലു​​​മാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​ന്ന പ​​​ദ​​​വി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ത​​​ട​​​സ​​​മാ​​​കി​​​ല്ല. നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി വി​​​ജി​​​ല​​​ൻ​​​സ് മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ം- ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

Latest News

Corehub Up