എരുമപ്പെട്ടി: ഓണവിപണിയിൽ സ്വർണത്തിളക്കവുമായി വരവൂരിന്റെ ചെങ്ങാലിക്കോടൻ എത്തി. വരവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ അയൽക്കൂട്ട അംഗങ്ങൾ തങ്ങളുടെ കൊച്ചു സ്വപ്നങ്ങൾക്ക് കഠിനാധ്വാനത്തിന്റെ പൂർണത നൽകിക്കൊണ്ടാണ് വിഷരഹിതമായ നാടൻ വാഴക്കുലകൾ ഒരുക്കിയിരിക്കുന്നത്. കൃഷിഭൂമി ഒരുക്കിയതു മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അംഗങ്ങളുടെ കൂട്ടായ പരിശ്രമവും പരസ്പര സഹകരണവും ചെങ്ങാലിക്കോടന്റെ പൊൻതിളക്കത്തിനു മാറ്റുകൂട്ടുന്നു.
വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണൻ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ചെയർപേഴ്സൺ സി.ആർ. ഗീത, വൈസ് ചെയർപേഴ്സൺ ബേബി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രെഡ്, സുമ, ജെഎൽജി സെക്രട്ടറി ഫാത്തിമ, പ്രസിഡന്റ് സക്കീന, അംഗങ്ങളായ ഗീത, നബീസ, ഉപസമിതി കൺവീനർ വിമല പ്രഹ്ളാദൻ, ബിസിമാരായ അമ്പിളി, കമ്യൂണിറ്റി കൗൺസിലർ ആതിര തുടങ്ങിയവർ പ്രസംഗിച്ചു.