Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consumer Justice Welcomes

Palakkad

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ൺ​സ്യൂ​മ​ർ ക്ല​ബ്: സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ക​ൺ​സ്യൂ​മ​ർ ജ​സ്റ്റിസ്

ആ​ല​ത്തൂ​ർ: സം​സ്ഥാ​ന​ത്തെ ഹൈ​സ്‌​കൂ​ളു​ക​ളി​ൽ ക​ൺ​സ്യൂ​മ​ർ ക്ല​ബ്ബു​ക​ൾ സ​ജീ​വ​മാ​ക്കാ​നു​ള്ള ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ ആ​ല​ത്തൂ​ർ ഫോ​റം ഫോ​ർ ക​ൺ​സ്യൂ​മ​ർ ജ​സ്റ്റി​സ് യോ​ഗം സ്വാ​ഗ​തം ചെ​യ്തു.

പ​രി​സ്ഥി​തി​ക്ക് കോ​ട്ടം​ത​ട്ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ നി​ർ​ത്ത​ൽ ചെ​യ്യു​ക, തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​വ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഹി​ക്കു​ക, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യും മ​രു​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക, കു​ടി​വെ​ള്ളം ശു​ദ്ധ​മാ​യ​ത് വി​ത​ര​ണം ചെ​യ്യു​ക, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​മേ​ന്മ ഉ​റ​പ്പ് വ​രു​ത്തി മാ​ത്രം ക​ട​ത്തി​വി​ടു​ക, പ​ച്ച​ക്ക​റി ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല​വി​വ​ര​പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ക, മ​ഴ​ക്കാ​ല​ത്ത് മാ​ത്രം രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. പി. ​ശി​വ​കു​മാ​ർ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​പ​ഴ​നി​മ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കെ. ​വേ​ലു​ണ്ണി, എ. ​ഉ​സ്മാ​ൻ പ​ന​ക്ക​പ്പ​റ​മ്പ്, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി. ​വി​ജ​യ​ൻ, എം.​കെ. പൊ​ന്ന​ൻ, കെ.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​ത​ങ്ക​വേ​ലു, കെ.​ബി. തി​ല​കേ​ശ​ൻ, എ​സ്. രാ​ജേ​ഷ് കു​മാ​ർ, എം. ഹം​സ, ജോ​സു​കു​ട്ടി സി​റി​യ​ക്ക് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up