Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Attack

'പൃ​ഥ്വി​രാ​ജി​ന്‍റെ ഗ​തി എ​ന്താ​ണെ​ന്ന് അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞു ത​രും'; വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നു ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ന​ടി​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​മാ​യ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​നു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം.

വി​സ്മ​യ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ വി​വി​ധ സാ​മൂ​ഹ്യ മാ​ധ്യ​മ പേ​ജു​ക​ളി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും വി​വി​ധ പോ​സ്റ്റു​ക​ൾ​ക്ക് താ​ഴെ​യു​മാ​യാ​ണ് അ​ധി​ക്ഷേ​പ ക​മ​ന്‍റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പൃ​ഥ്വി​രാ​ജി​ന്‍റെ ഗ​തി എ​ന്താ​ണെ​ന്ന് അ​ച്ഛ​നോ​ട് ചോ​ദി​ച്ചാ​ൽ പ​റ​ഞ്ഞു ത​രും, പെ​ട്ടെ​ന്നൊ​രു പൗ​ര​ബോ​ധം!, സി​നി​മ​യ്ക്ക് ആ​ളെ കൂ​ട്ടാ​ൻ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് ആ​രെ​ങ്കി​ലും ഉ​പ​ദേ​ശി​ച്ചി​രു​ന്നോ?,

പ​ഹ​ൽ​ഗാ​മി​ൽ മ​തം ചോ​ദി​ച്ച് പാ​വം മ​നു​ഷ്യ​രെ കൊ​ന്ന​പ്പോ​ൾ മി​ണ്ടാ​ട്ടം മു​ട്ടി​യ​വ​ർ​ക്ക് ഇ​പ്പോ​ൾ സം​സാ​രി​ക്കാ​ൻ ക​ഴി​വ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷം, ലാ​ലേ​ട്ട​ന്‍റെ പേ​ര് ക​ള​ഞ്ഞ​ല്ലോ, ഇ​നി ഞാ​നും എ​ന്‍റെ കു​ടും​ബ​വും തി​യ​റ്റ​റി​ലേ​ക്ക് ഇ​ല്ല... എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

‘സ്വ​ന്തം പൗ​ര​ന്മാ​രോ​ട് ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യം പ്ര​തി​ക​രി​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണോ? പൗ​ര​ന്മാ​ർ ശ​ബ്ദ​മു​യ​ർ​ത്തു​മ്പോ​ൾ അ​തി​നു​ള്ള മ​റു​പ​ടി ച​ർ​ച്ച​ക​ൾ​ക്ക് പ​ക​രം അ​തി​ശ​ക്ത​മാ​യ അ​ടി​ച്ച​മ​ർ​ത്ത​ലാ​ണെ​ങ്കി​ൽ, ന​മ്മ​ൾ ഏ​തു​ത​രം ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് ഓ​രോ​രു​ത്ത​രും ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു’ എ​ന്നാ​ണ് വി​സ്മ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്.

Kerala

കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പ​ക്കേ​സ്: പ്ര​തി​ക​ൾ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റി​ന് നീ​ക്കം

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പ​ക്കേ​സി​ൽ മൂ​ന്നാം പ്ര​തി കൊ​ണ്ടോ​ട്ടി അ​ബു എ​ന്ന യാ​സ​ർ എ​ട​പ്പാ​ളി​ന് ഇ​ന്ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശം. വി​ദേ​ശ​ത്തു​ള്ള യാ​സ​ർ ഹാ​ജ​രാ​കു​ന്നി​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണ സം​ഘം ലു​ക്ക്‌ ഔ​ട്ട് സ​ർ​ക്കു​ല​ർ ഇ​റ​ക്കും.

ചൊ​വ്വാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​നും കെ. ​എം. ഷാ​ജ​ഹാ​നും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും എ​ത്തി​യി​രു​ന്നി​ല്ല. പ്ര​തി​ക​ൾ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. എ​ന്നാ​ൽ ഇ​തി​ന് കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

അ​തേ​സ​മ​യം, അ​ധി​ക്ഷേ​പ പോ​സ്റ്റു​ക​ളു​ടെ ഉ​റ​വി​ടം തേ​ടി മെ​റ്റ​യ്ക്ക് ക​ത്ത് അ​യ​ച്ചെ​ങ്കി​ലും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

Kerala

കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ കേ​സ്: കെ.​എം. ഷാ​ജ​ഹാ​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നി​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. ഷാ​ജ​ഹാ​നെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഷൈ​നെ​യും കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യും അ​ധി​ക്ഷേ​പി​ച്ച് വീ​ഡി​യോ ഇ​ട്ടു എ​ന്ന​താ​ണ് ഷാ​ജ​ഹാ​നെ​തി​രാ​യ കെ.​ജെ ഷൈനി​ന്‍റെ പ​രാ​തി.

വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ഷാ​ജ​ഹാ​ന്‍റെ ഫോ​ണ്‍ പോ​ലീ​സ് തിങ്കളാഴ്ച പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ചോ​ദ്യംചെ​യ്യ​ലി​നാ​യി ഇ​ന്ന് ഉ​ച്ചയ്​ക്ക് ശേ​ഷം ആ​ലു​വ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.

ഷാ​ജ​ഹാ​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക്

കെ.​എം.​ഷാ​ജ​ഹാ​ന്‍റെ തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രി​ലെ വീ​ട്ടി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്ത ഫോ​ണ്‍ സൈ​ബ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വൈ​കാ​തെ കൈ​മാ​റും. തിങ്കളാഴ്ച രാ​ത്രി എ​റ​ണാ​കു​ളം റൂ​റ​ല്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ജ​ഹാ​ന്‍റെ ഐ ​ഫോ​ണ്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

സാ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്ത ഫോ​ണാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ തേ​ടി ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന തു​ട​ര്‍​ന്നി​രു​ന്നു. ഏ​താ​നും രേ​ഖ​ക​ളും ക​ണ്ടെ​ത്തി​യെ​ന്നാ​ണ് വി​വ​രം.

സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് കൈ​മാ​റാ​ന്‍ മെ​റ്റ

സി​പി​എം നേ​താ​വ് കെ.​ജെ. ഷൈ​നിനെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ​യും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റാ​നൊ​രു​ങ്ങി മെ​റ്റ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ചു വ​രു​ന്ന​താ​യി മെ​റ്റ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.

കേ​സി​ല്‍ പ്ര​തി​ച്ചേ​ര്‍​ത്തി​ട്ടു​ള്ള കെ.​എം. ഷാ​ജ​ഹാ​ന്‍, കോ​ണ്‍​ഗ്ര​സ് പ്ര​ദേ​ശി​ക നേ​താ​വ് സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് പു​റ​മേ പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത നൂ​റോ​ളം പേ​ജു​ക​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പ​ര​മാ​വ​ധി സൈ​ബ​ര്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ വൈ​കാ​തെ ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.

ക​ഴി​ഞ്ഞ ദി​വ​സം ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. യു​ട്യൂ​ബ​ര്‍ കൊ​ണ്ടോ​ട്ടി അ​ബു​വി​നെ​ക്കൂ​ടി കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ഗോ​പാ​ലകൃ​ഷ്ണ​ന്‍റെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണം ചെ​ന്നെ​ത്തി​യ​ത് ഇ​യാ​ളു​ടെ പ​റ​വൂ​രി​ലെ വീ​ട്ടി​ലാ​ണ്. പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​മു​ള്ള പോ​സ്റ്റ് ഇ​ട്ട​ത് ഈ ​ഫോ​ണി​ല്‍ നി​ന്നു​ത​ന്നെ​യാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് സം​ഘ​ത്തി​ന് കൈ​മാ​റും. ആ​ലു​വ സൈ​ബ​ര്‍ പോ​ലീ​സി​ന് മു​മ്പാ​കെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

കേ​സി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​നും, കെ.​എം. ഷാ​ജ​ഹാ​നും പു​റ​മേ കൂ​ടു​ത​ല്‍ പേ​രെ പ്ര​തി ചേ​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ക്കു​ക​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. കൊ​ണ്ടോ​ട്ടി അ​ബു എ​ന്ന ഫേ​സ്ബു​ക്ക് പ്ര​ഫൈ​ല്‍ ഉ​ട​മ യാ​സ​റി​നെ മൂ​ന്നാം പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. ഷാ​ജ​ഹാ​ന്‍റെ​യും ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും പോ​സ്റ്റു​ക​ളി​ല്‍ ക​മ​ന്‍റി​ട്ട​വ​രി​ല്‍ നി​ന്ന​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

Kerala

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കി​ല്ല, പ്ര​സ്ഥാ​നം കൂ​ടെ​നി​ല്ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്: ഉ​മാ തോ​മ​സ്

കൊ​ച്ചി: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ത​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഉ​മാ തോ​മ​സ് എം​എ​ൽ​എ. പ്ര​സ്ഥാ​നം കൂ​ടെ നി​ൽ​ക്കു​മെ​ന്ന് വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ വി​ഷ​യ​ത്തി​ൽ പ​റ​യാ​നു​ള്ള​ത് ഇ​ന്ന​ലെ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ല. ഓ​രോ​രു​ത്ത​ർ​ക്കും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​ണ്ട്. ആ​രു​ടെ​യും സ്വാ​ത​ന്ത്ര്യ​ത്തി​ലും കൈ​ക​ട​ത്തു​ന്നി​ല്ല. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നും ഉ​മ തോ​മ​സ് കൊ​ച്ചി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി.

വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ഫേ​സ്ബു​ക്കി​ലു​മാ​ണ് ഉ​മാ തോ​മ​സി​നെ തെ​റി​വി​ളി​ച്ചും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യും പ്ര​തി​ക​ര​ണ​ങ്ങ​ളെ​ത്തി​യ​ത്. ഉ​മാ തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ള്‍​ക്കു താ​ഴെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ഇ​തി​നോ​ട​കം വ​ന്ന​ത്.

അ​ടു​ത്ത ത​വ​ണ വീ​ട്ടി​ല്‍ ഇ​രു​ത്ത​ണ​മെ​ന്നും പ​രി​ക്കേ​റ്റ​പ്പോ​ള്‍ ര​ക്ഷ​പ്പെ​ട​ണ​മെ​ന്ന പ്രാ​ര്‍​ഥ​ന തെ​റ്റാ​യി​രു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള​യാ​ണ് അ​ധി​ക്ഷേ​പം. മേ​ല​ന​ങ്ങാ​തെ എം​എ​ല്‍​എ ആ​യ​തി​ന്‍റെ കു​ഴ​പ്പ​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ക​മ​ന്‍റു​ക​ളു​ണ്ട്. ഉ​മാ തോ​മ​സ് എം​എ​ല്‍​എ​യെ അ​നു​കൂ​ലി​ച്ചു​ള്ള നി​ല​പാ​ടു​ക​ളും പാ​ര്‍​ട്ടി​യി​ലെ വാ​ക്‌​പോ​ര് മു​ത​ലെ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി ഒ​രു നി​മി​ഷം പോ​ലും വൈ​ക​രു​തെ​ന്നാ​യി​രു​ന്നു ഉ​മാ തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം. യു​വ​തി​ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ഹു​ല്‍ ഒ​രു നി​മി​ഷം മു​മ്പ് ത​ന്നെ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും മ​റ്റു പ്ര​സ്ഥാ​ന​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് എ​ന്നു​ള്ള​ത​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up