തമിഴ് ചിത്രം ഡിസിയിൽ പ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു വാമിഖയുടെ ചന്ദ്ര എന്ന കഥാപാത്രം. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ ലോകേഷ് കനകരാജ് ആണ് നായകനായെത്തിയത്. 100 കോടിയിലേറെ കലക്ട് ചെയ്ത ചിത്രത്തിന്റെ വിജയത്തിൽ നിർമാതാവ് സംവിധായകനും നായകനും സംഗീതസംവിധായകനും കാറും കൈമാറി. എന്നാൽ ഇത് വാമിഖയുടെ ആരാധകരെ പ്രകോപിതരാക്കി.
സംവിധായകന് അരുണ്‍ മാതേശ്വരന്‍, നായകന് ലോകേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവര്‍ക്കാണ് സണ്‍ പിക്ചേഴ്സിന്റെ ഉടമ കലാനിധി മാരന് ബിഎംഡബ്ല്യൂ കാര്‍ സമ്മാനമായി നല്‍കിയത്.
എന്നാല്‍ ചിത്രത്തെ താങ്ങി നിര്‍ത്തിയ നായിക വാമിഖയ്ക്ക് കാറൊന്നും നല്‍കാത്തതില്‍ പലരും സണ്‍ പിക്ചേഴ്സിനെ വിമര്‍ശിക്കുകയാണ്.
സ്ത്രീയായതു കൊണ്ട് ഒതുക്കുകയാണോയെന്നും ഡിസി എന്ന സിനിമയില്‍ ലോകേഷും അനിരുദ്ധും എത്ര മാത്രം പ്രധാനമാണോ അത്രത്തോളം പ്രാധാന്യം വാമിഖയ്ക്കും ഉണ്ടെന്ന് വിഡിയോക്ക് താഴെ കമന്റുകളുണ്ട്. നായകനും സംവിധായകനും കാര്‍ സമ്മാനിക്കുന്ന ക്ലീഷേയില്‍ നിന്ന് നായികയെയും പരിഗണിച്ച് മാറ്റത്തിന് തുടക്കം കുറിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നു.
ചന്ദ്രയും ഇതിന് അർഹയാണെന്നാണ് നടി സാനിയ അയ്യപ്പൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഓടി നടന്ന് പ്രൊമോഷന് നല്കിയവരില് ഒരാള്‍ വാമിഖയായിരുന്നെന്നും അവരെ ഒഴിവാക്കിയത് മോശമായെന്നും ചിലർ കുറിച്ചിട്ടുണ്ട്.