തൊടുപുഴ: ഡിസിഎല്‍ തൊടുപുഴ പ്രവിശ്യാ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ് നേടിയ വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് എച്ച്എസിന് ആദരവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് ചീഫ്വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രവിശ്യാ പ്രസിഡന്റ് ഫാ. ഡോ. ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിക്കും. കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ മുഖ്യപ്രഭാഷണവും മെമന്റോ സമര്‍പ്പണവും നടത്തും .
പ്രവിശ്യാ കോ -ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ട് പ്രവര്‍ത്തന വര്‍ഷ രൂപരേഖ അവതരിപ്പിക്കും. സംസ്ഥാന റിസോഴ്സ് ടീം കോ-ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മെറിന് സിഎംസി, പിടിഎ പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ആന്‍ ഗ്രെയ്സ് സിഎംസി, എംപിടിഎ പ്രസിഡന്റ് ഡിനി മാത്യു, ആഗി മരിയ റോബി എന്നിവര്‍ പ്രസംഗിക്കും.