ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് വ്യോമയാന മേഖലയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്ന് പാർലമെന്ററി സമിതിയുടെ ശിപാർശ.
നിലവിൽ സർവീസ് നടത്തുന്ന 754 വിമാനങ്ങളിൽ 377 എണ്ണത്തിലും വിവിധ തരത്തിലുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി കർശനമായ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സമിതി നിർദേശിച്ചു.
പരിശോധിച്ച 754 വിമാനങ്ങളിൽ പകുതിയോളം (377 എണ്ണം) തകരാറുകൾ ഉള്ളവയാണ്. വ്യോമയാന ചട്ടങ്ങളിലും അറ്റകുറ്റപ്പണി സംവിധാനങ്ങളിലും അടിയന്തര മാറ്റം വേണമെന്നും. സാങ്കേതിക പിഴവുകൾ കാരണം വിമാനങ്ങൾ അടിയന്തരമായി ഇറക്കേണ്ടി വരുന്ന സാഹചര്യങ്ങൾ വർധിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.