Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas Event Center

America

ഡാ​ള​സ് ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വെ​ടി​വ​യ്പ്; ഒ​രാ​ൾ മ​രി​ച്ചു

ഡാ​ള​സ്: റെ​ഡ് ബേ​ർ​ഡ് ഏ​രി​യ​യി​ലു​ള്ള ഇ​വ​ന്‍റ സെ​ന്‍റ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രി​ൽ വെ​ടി​വ​ച്ച​യാ​ളും ഉ​ൾ​പ്പെ​ടു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വെ​ർ​ബ​സെ​ൻ​ഡ് ക്രി​യേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​വ​ന്‍റ് വെ​ന്യൂ​വി​ലാ​ണ് സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് ഡാ​ള​സ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

വെ​ടി​വെ​ച്ച​യാ​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും വി​വ​ര​ങ്ങ​ളോ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കൃ​ത്യ​മാ​യ കാ​ര​ണ​മോ പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Latest News

Corehub Up