Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DallasMalayalees

America

ജോ​ർ​ജ് പീ​റ്റ​ർ സം​ഗീ​ത​സ​ന്ധ്യ ഡാ​ള​സി​ൽ ശ​നി​യാ​ഴ്ച

ഡാ​ള​സ്: വൈ​എം​ഇ​എ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "ജോ​ർ​ജ് പീ​റ്റ​ർ സം​ഗീ​ത​സ​ന്ധ്യ' ശ​നി​യാ​ഴ്ച വൈകുന്നേരം 5.30ന് ​ന​ട​ക്കും. ക​രോ​ൾ​ട്ട​ണി​ലെ ബി​ലീ​വേ​ഴ്സ് ബൈ​ബി​ൾ ചാ​പ്പ​ലാ​ണ് വേ​ദി.

ക്രൈ​സ്ത​വ കൈ​ര​ളി​ക്ക് നൂ​റി​ലേ​റെ ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ഭ​ക്ത​ക​വി ഇ​വാ​ഞ്ച​ലി​സ്റ്റ് ജോ​ർ​ജ് പീ​റ്റ​ർ ചി​റ്റൂ​ർ ര​ചി​ച്ച തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ളും അ​വ​യു​ടെ പ​ശ്ചാ​ത്ത​ല അ​നു​ഭ​വ​ങ്ങ​ളും സം​ഗീ​ത​സ​ന്ധ്യ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

"യേ​ശു എ​നി​ക്കെ​ത്ര ന​ല്ല​വ​നാം', "എ​നി​ക്കൊ​ത്താ​ശ വ​രും പ​ർ​വ​തം', "ക​ർ​ത്താ​വി​ലെ​ന്നും എ​ന്‍റെ ആ​ശ്ര​യം', ‘വി​ശ്വാ​സ ജീ​വി​ത​പ്പ​ട​കി​ൽ', ‘എ​ന്നെ ക​രു​തു​വാ​ൻ കാ​ക്കു​വാ​ൻ' തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഗാ​ന​ര​ച​യി​താ​വാ​ണ് ജോ​ർ​ജ് പീ​റ്റ​ർ ചി​റ്റൂ​ർ.

ഗാ​യ​ക​ൻ ബി​നോ​യ് ചാ​ക്കോ​യും സം​ഘ​വും ഡാ​ള​സ് മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഗീ​ത​സ​ന്ധ്യ ഒ​രു​ക്കും.

വേ​ദി​യു​ടെ വി​ലാ​സം: Believers’ Bible Chapel, 2116 Old Denton Rd, Carrollton, TX 75006.

Latest News

Corehub Up