Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dangerous Footpath

Palakkad

പാ​ല​ക്കാ​ട് വി​എ​ച്ച് റോ​ഡി​ൽ അ​പ​ക​ടം വി​ത​യ്ക്കു​ന്ന ഫു​ട്പാ​ത്ത്

പാ​ല​ക്കാ​ട്: താ​രേ​ക്കാ​ട് മോ​യ​ൻ​സ് സ്കൂ​ളി​ൽ​നി​ന്നും വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി വ​ഴി മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ലെ ഫു​ട്പാ​ത്തി​ലെ സ്ലാ​ബു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടാ​വ​സ്ഥ. പൊ​ന്ത​ക്കാ​ടു​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

സ്കൂ​ൾ വി​ട്ടാ​ൽ ബ​സ് കി​ട്ടാ​ൻ ധൃ​തി​യി​ൽ ഓ​ടു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ള്‌ക്കും താ​രേ​ക്കാ​ട് സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങി മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്നവര്‌ക്കും ഈ ​വ​ഴി​യി​ലെ ഫു​ട്പാ​ത്ത് അ​പ​ക​ട​ക​ര​മാ​ണ്. എ​ത്ര​യും വേ​ഗം സ്ലാ​ബു​ക​ൾ ശ​രി​യാ​ക്കി യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up