Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DefamationCase

അ​പ​കീ​ർ​ത്തി​ക്കേ​സ്; യൂ​ട്യൂ​ബ​ർ ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ർ ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട​യെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്ന പ​രാ​തി​യി​ലാ​ണ് ഹെ​ല​ൻ ഓ​ഫ് സ്പാ​ർ​ട്ട എ​ന്ന ധ​ന്യ ഹ​ർ​ഷി​ദി​നെ തൃ​ശൂ​ർ സി​റ്റി സൈ​ബ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന്യ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഫോ​ൺ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ക്കു​മെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഐ​ടി ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ത​ന്‍റെ കു​ടും​ബ​ത്തെ ഉ​ൾ​പ്പെ​ടെ അ​ധി​ക്ഷേ​പി​ച്ച​തു​കൊ​ണ്ടാ​ണ് വീ​ഡി​യോ ചെ​യ്യേ​ണ്ടി വ​ന്ന​തെ​ന്നും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും ധ​ന്യ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up