Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Protests

ഡ​ൽ​ഹി​യി​ലെ മു​ക്കി​ലും മൂ​ല​യി​ലും സ​മ​ര​മെ​ത്തി​ക്കാ​ൻ 'റെ​സ്റ്റോ​റ​ന്‍റ് ന​യ​ത​ന്ത്രം'; ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി ഇ​ന്ത്യ മു​ന്ന​ണി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി​ക്കാ​നും പു​തി​യൊ​രു ത​ന്ത്ര​വു​മാ​യി ഇ​ന്ത്യ മു​ന്ന​ണി. ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​ട​ച്ചി​ട്ട മു​റി​യി​ലെ യോ​ഗ​ങ്ങ​ൾ​ക്ക് പ​ക​രം ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ റെ​സ്റ്റോ​റ​ന്‍റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ മു​ന്ന​ണി​യു​ടെ പ്ര​തി​രോ​ധ നീ​ക്ക​ങ്ങ​ൾ.

സ​മ​ര​ത്തി​ന്‍റെ ഗ​തി​യും അ​ടു​ത്ത ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളും എം​പി​മാ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഹോ​ട്ട​ലു​ക​ളാ​ണ്. ഇ​ന്ന​ലെ പ്ര​ശ​സ്ത​മാ​യ 'സാ​ഗ​ർ​ര​ത്ന' ഹോ​ട്ട​ലി​ലാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ ഒ​ത്തു​കൂ​ട​ലെ​ങ്കി​ൽ, ഇ​ന്ന് അ​ത് 'മോ​യ്റ്റ​സ്' ഹോ​ട്ട​ലി​ലേ​ക്കാ​ണ് മാ​റി​യ​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് സ​മ​ര​ത്തെ​യും അ​തി​ന്‍റെ ച​ർ​ച്ച​ക​ളെ​യും നേ​രി​ട്ട് ഇ​റ​ക്കി​ക്കൊ​ണ്ടു​ള്ള ഈ ​പു​തി​യ 'റെ​സ്റ്റോ​റ​ന്‍റ് ന​യ​ത​ന്ത്രം' ഡ​ൽ​ഹി രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up