Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiPoliceAction

സ​മ​ര​ത്തി​നി​റ​ങ്ങി​യാ​ൽ പ​ണി കി​ട്ടും; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ജെ​എ​ൻ​യു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യത​ല​സ്ഥാ​ന​ത്ത് സി​ജെ​പി ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല. ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽനി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യും വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു ജെ​എ​ൻ​യു പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പറയുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെയ്യണ​മെ​ന്നും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യും സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​രു​നൂ​റോ​ളം പേ​രെ പോ​ലീ​സ് ക​രു​ത​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Latest News

Corehub Up