Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deputy

ലാഹോറിൽ വിദേശവനിതകളെ ബലാത്സംഗം ചെയ്ത കേസിൽ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു‌ടെ ബന്ധു ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ലാ​​​ഹോ​​​റി​​​ൽ ര​​​ണ്ട് വി​​​ദേ​​​ശ യു​​​വ​​​തി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത കേ​​​സി​​​ൽ പാക്ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഇ​​​ഷാ​​​ഖ് ദാ​​​റി​​​ന്‍റെ ബ​​​ന്ധു ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് റാ​​​സ ദാ​​​ർ ആ​​​ണ് പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ബ​​​ന്ധു. ഇ​​​യാ​​​ളെ​​​ക്കൂ​​​ടാ​​​തെ ഹ​​​സ​​​ൻ റാ​​​സ, സി​​​ക്ക​​​ന്ദ​​​ർ ഖാ​​​ൻ, സാ​​​ജി​​​ദ് അ​​​ലി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഞ്ചാ​​​മ​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​തി​​​ർ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വി​​​ന്‍റെ ബ​​​ന്ധു ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ അ​​​തീ​​​വ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാ​​​ജ്യം ഈ ​​​കേ​​​സി​​​നെ വീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ജൂ​​​ൺ 29നാ​​​ണ് നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്‌​​​സ്, വെ​​​ന​​​സ്വേ​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ യു​​​വ​​​തി​​​ക​​​ളെ ലാ​​​ഹോ​​​റി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ത്.

Latest News

Corehub Up