Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devdutt Padikkal

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി പ​ടി​ക്ക​ൽ; ല​ങ്ക​യെ വെ​ള്ളം​കു​ടി​പ്പി​ച്ച് ഇ​ന്ത്യ

ഗാ​ലെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​നം ഇ​ന്ത്യ​ക്ക് മേ​ൽ​ക്കൈ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ക​ളി അ​വ​സാ​നിപ്പി​ക്കു​മ്പോ​ൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 288 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്. ക​രി​യ​റി​ലെ ക​ന്നി സെ​ഞ്ചു​റി​യു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ 131 റ​ൺ​സു​മാ​യി ക്രീ​സി​ൽ തു​ട​രു​മ്പോ​ൾ റി​ഷ​ഭ് പ​ന്ത് 27 റ​ൺ​സു​മാ​യി ഒ​പ്പ​മു​ണ്ട്.

ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ൾ 32 റ​ൺ​സെ​ടു​ത്ത് റ​ൺ​ഔ​ട്ടാ​യ​പ്പോ​ൾ, കെ.​എ​ൽ. രാ​ഹു​ൽ 77 റ​ൺ​സെ​ടു​ത്ത് പ​രു​ക്കി​നെ തു​ട​ർ​ന്ന് റി​ട്ട​യേ​ർ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി. 162 പ​ന്തു​ക​ൾ നേ​രി​ട്ട രാ​ഹു​ൽ 77 റ​ൺ​സാ​ണ് നേ​ടി​യ​ത്. 47 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ജ​യ്സ്വാ​ളും രാ​ഹു​ലും ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് തു​ട​ക്ക​മി​ട്ട​ത്. 

എ​ന്നാ​ൽ 11-ാം ഓ​വ​റി​ൽ ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം ജ​യ്സ്വാ​ളി​ന്‍റെ റ​ൺ​ഔ​ട്ടി​ൽ ക​ലാ​ശി​ച്ചു. സിം​ഗി​ളി​നാ​യി രാ​ഹു​ൽ ഓ​ടി​യെ​ങ്കി​ലും മി​ഡ് ഓ​ണി​ലേ​ക്ക് പ​ന്ത് പാ​യി​ച്ച ശേ​ഷം പ​ന്ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബൗ​ള​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ജ​യ്സ്വാ​ൾ വീ​ണു. എ​ഴു​ന്നേ​റ്റ് ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും രാ​ഹു​ൽ നോ​ൺ-​സ്ട്രൈ​ക്കേ​ഴ്സ് എ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ശ്രീ​ല​ങ്ക വി​ക്ക​റ്റ് വീ​ഴ്ത്തി.

പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മ​ൻ ഗി​ൽ 28 പ​ന്തി​ൽ 16 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. സ്കോ​ർ 236ൽ ​നി​ൽ​ക്കെ പ്ര​ഭാ​ത് ജ​യ​സൂ​ര്യ​യു​ടെ പ​ന്തി​ൽ ല​ഹി​രു പി​ടി​ച്ചാ​ണ് ഗി​ൽ മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് പ​ടി​ക്ക​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഇ​ന്ത്യ ശ​ക്ത​മാ​യ നി​ല​യി​ലേ​ക്ക് കു​തി​ച്ചു. 

Latest News

Corehub Up