Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhyan Srinivasan

ചി​രി​ച്ചു​കൊ​ണ്ട് ക​ഴു​ത്ത​റ​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്, ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി അ​ങ്ങ​നെ​യ​ല്ല: ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ  

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​ക്കു​റി​ച്ച് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ന​ട​ത്തി​യ വാ​ക്കു​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. മ​ന​സി​ലു​ള്ള​ത് അ​തേ​പ​ടി മു​ഖ​ത്ത് കാ​ണി​ക്കു​ന്ന ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​ണ് ധ്യാ​ൻ പ​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ച് ര​ണ്ടു​വാ​ക്ക് പ​റ​ഞ്ഞേ മ​തി​യാ​വൂ. അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ഒ​രു വേ​ദി പ​ങ്കി​ട്ടി​രു​ന്നു. മ​ന​സി​ന്‍റെ സൂ​ചി​ക​യാ​ണ് മു​ഖം എ​ന്ന് പ​റ​യാ​റു​ണ്ട്. ചി​ല ആ​ളു​ക​ളു​ടെ മ​ന​സി​ലു​ള്ള​തെ​ല്ലാം മു​ഖ​ത്ത് വ​രും. ചി​രി​ച്ചു​കൊ​ണ്ട് ക​ഴു​ത്ത​റു​ക്കു​ന്ന ചി​ല​രെ നാം ​ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ മ​ന​സി​ൽ എ​ന്താ​ണോ ഉ​ള്ള​ത്, അ​ത് അ​തേ​പ​ടി മു​ഖ​ത്ത് കാ​ണി​ക്കു​ന്ന ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​ണ് ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി.’’ ധ്യാ​ൻ പ​റ​ഞ്ഞു. 

മു​ൻ​പ് ന​ട​ത്തി​യ  മു​ഖ്യ​മ​ന്ത്രി പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വും ന​ട​ൻ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ന​ൽ​കി.  താ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ ത​മാ​ശ​യ്ക്ക് പ​റ​ഞ്ഞ​താ​ണെ​ന്ന് ധ്യാ​ൻ പ​റ​ഞ്ഞു. 

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ത​ന്നോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത ഹൈ​ബി ഈ​ഡ​ൻ എം.​പി​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ധ്യാ​ൻ സം​സാ​രി​ച്ച​ത്.

‘‘മു​ഖ്യ​മ​ന്ത്രി ആ​വ​ണ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​തി​ൽ ഒ​രു കാ​മ്പു​മി​ല്ല. ത​മാ​ശ​യ്ക്ക് അ​പ്പു​റ​ത്തേ​ക്ക് ഒ​ന്നു​മി​ല്ല. ഞാ​ൻ സി.​എം. ആ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഹൈ​ബി ഈ​ഡ​ൻ എം.​പി. എ​ന്നെ നോ​ക്കി ചി​രി​ച്ചു. ഇ​നി ഇ​വ​നും കൂ​ടെ വ​ലി​ഞ്ഞു ക​യ​റി വ​രു​മ​ല്ലോ എ​ന്ന് പ​റ​ഞ്ഞു. നി​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ആ​വു​മ്പോ​ൾ ഞാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യി​ക്കോ​ളാം എ​ന്നാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യാ​നു​ള്ള​ത്.’’ എ​ന്നാ​യി​രു​ന്നു ധ്യാ​നി​ന്‍റെ വാ​ക്കു​ക​ൾ.

 

Latest News

Corehub Up