Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dileep

ദേ ​ചെ​ന്നൈ​യി​ലും ദേ ​പു​ട്ടെ​ത്തി കേ​ട്ടോ; ഉ​ദ്ഘാ​ട​ന​ത്തി​ന് ദി​ലീ​പി​നൊ​പ്പം താ​ര​നി​ര  

സി​നി​മ​യി​ലെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ട​ൻ ദി​ലീ​പി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷാ​യു​ടെ​യും സം​രം​ഭ​മാ​യ ‘ദേ ​പു​ട്ട്’ റ​സ്റ്റ​റ​ന്‍റ് ശൃം​ഖ​ല ഇ​നി ത​മി​ഴ്നാ​ട്ടി​ലേ​ക്കും.

ചെ​ന്നൈ അ​ണ്ണാ ന​ഗ​റി​ൽ ആ​രം​ഭി​ച്ച പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​മു​ഖ വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു.

തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് ഒ​രു താ​ര​സം​ഗ​മ​മാ​യി മാ​റി. മ​ല​യാ​ള​ത്തി​ന്‍റെ​യും ത​മി​ഴി​ന്‍റെ​യും പ്രി​യ താ​ര​ങ്ങ​ളാ​യ ശാ​ര​ദ, ഷീ​ല, സീ​മ, രാ​ധി​ക ശ​ര​ത്കു​മാ​ർ, മീ​ന, ക​ലാ​മാ​സ്റ്റ​ർ, ഗാ​യി​ക സു​ജാ​ത, സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ, ന​ട​ൻ അ​ശോ​ക​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ദി​ലീ​പി​നൊ​പ്പം ഭാ​ര്യ കാ​വ്യ മാ​ധ​വ​ൻ, മ​ക​ൾ മ​ഹാ​ല​ക്ഷ്മി, നാ​ദി​ർ​ഷാ എ​ന്നി​വ​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. സി​നി​മാ​ലോ​ക​ത്തെ വ​ൻ​നി​ര താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ചെ​ന്നൈ​യി​ലെ പു​തി​യ 'ദേ ​പു​ട്ട്' ഔ​ട്ട്‌​ലെ​റ്റി​ന്‍റെ തു​ട​ക്കം അ​ടി​പൊ​ളി​യാ​ക്കി. പ​ര​മ്പ​രാ​ഗ​ത​വും ആ​ധു​നി​ക​വു​മാ​യ 124-ല​ധി​കം വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് റ​സ്റ്റ​റ​ന്‍റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

Movies

ഭ​ഭ​ബ നൂ​റു​ദി​വ​സം ഓ​ടി​യാ​ൽ 1001 തേ​ങ്ങ ഗ​ണ​പ​തി​ക്ക് നേ​ർ​ച്ചാ​യി ന​ൽ​കും: ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ

ദി​ലീ​പ് ചി​ത്രം ഭ​ഭ​ബ നൂ​റു ദി​വ​സം തി​യ​റ്റ​റി​ലോ​ടി​യാ​ൽ ഗ​ണ​പ​തി​ക്ക് 1001 തേ​ങ്ങ നേ​ർ​ച്ച​യാ​യി ന​ൽ​കു​മെ​ന്ന് ന​ർ​ത്ത​കി ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ. പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് സ​ത്യ​ഭാ​മ നേ​ർ​ച്ച നേ​ർ​ന്നി​രി​ക്കു​ന്ന​ത്.

‘‘പ്രാ​ർ​ഥ​ന​ക​ൾ ഫ​ലം ക​ണ്ടു. ദി​ലീ​പി​ന്‍റെ​യും,സു​ഹൃ​ത്തു​ക​ളു​ടെ​യും ഇ​ന്ന് ഇ​റ​ങ്ങി​യ സി​നി​മ മ​ല​യാ​ളി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. നൂ​റ് ശ​ത​മാ​നം എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് എ​ന്നാ​ണ് എ​റ​ണാ​കു​ള​ത്തു​ള്ള ഗീ​താ​ഞ്ജ​ലി പ​റ​യു​ന്ന​ത്. ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 100 ദി​വ​സം ഓ​ടു​മെ​ന്ന് എ​ന്‍റെ മ​ന​സ് പ​റ​യു​ന്നു​ണ്ട്. 100 ദി​വ​സം ഓ​ടി​യാ​ൽ പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി​ക്ക് 1001 തേ​ങ്ങ ഞാ​ൻ നേ​ർ​ന്നി​ട്ടു​ണ്ട്.

10 ശ​ത​മാ​നം വ​രു​ന്ന അ​വ​ൾ​ക്കൊ​പ്പം മ​നു​ഷ്യ​രെ, 90 ശ​ത​മാ​നം വ​രു​ന്ന അ​വ​നൊ​പ്പം മ​നു​ഷ്യ​ർ ക​ണ്ടം വ​ഴി ഓ​ടി​ച്ച മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക സി​നി​മ പ്ര​ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. സ​ത്യ​ഭാ​മ​യു​ടെ വാ​ക്കു​ക​ൾ.

ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി​യെ​യും മ​റ്റൊ​രു പോ​സ്റ്റി​ൽ സ​ത്യ​ഭാ​മ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ‘‘ഭാ​ഗ്യ​ല​ക്ഷ്മി ഇ​നി പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ത​ല​യി​ൽ ഒ​രു മു​ണ്ട് ഇ​ടാ​ൻ മ​റ​ക്ക​ണ്ട. ഇ​ല്ലേ​ൽ ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ യ​ഥാ​ർ​ഥ ഡ​ബ്ബിം​ഗ് പ​ഠി​പ്പി​ക്കും.’’ ഭ​ഭ​ബ​യു​ടെ തി​യ​റ്റ​ർ പ്ര​തി​ക​ര​ണ​ങ്ങ​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​ച്ച് സ​ത്യ​ഭാ​മ കു​റി​ച്ചു.

Movies

ദി​ലീ​പ് ചി​ത്രം എ​ങ്ങ​നെ​യു​ണ്ട്... ലോ​ജി​ക്കി​ല്ലേ? മാ​ഡ്നെ​സ് മാ​ത്ര​മേ​യു​ള്ളോ?

ദി​ലീ​പ് നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ഭ​ഭ​ബ​യു​ടെ ആ​ദ്യ ഷോ ​ക​ഴി​ഞ്ഞ​പ്പോ​ൾ ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി മ​ടു​പ്പി​ല്ലാ​തെ കാ​ണാ​മെ​ന്നും എ​ന്നാ​ൽ അ​മി​ത പ്ര​തീ​ക്ഷ​യോ​ടെ ചി​ത്രം കാ​ണാ​ൻ പോ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

ദി​ലീ​പി​നൊ​പ്പം ധ്യാ​ൻ ശ്രീ​നി​വാ​സ​നും വി​നീ​തും അ​ഴി​ഞ്ഞാ​ടി​യ ആ​ദ്യ പ​കു​തി പ്രേ​ക്ഷ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ര​ണ്ടാം പ​കു​തി​യി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്.

സി​നി​മ​യു​ടെ ടാ​ഗ്‌​ലൈ​ൻ സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ത​ന്നെ ലോ​ജി​ക്ക് ത​രി​മ്പും ഇ​ല്ലാ​ത്ത മു​ഴു​നീ​ള മാ​ഡ്നെ​സ് ആ​ണ് ഫ​സ്റ്റ് ഹാ​ഫ് എ​ന്ന് പ്രേ​ക്ഷ​ക​ർ പ​റ​യു​ന്നു. ആ​രാ​ധ​ക​ർ​ക്ക് വേ​ണ്ടി​യു​ള്ള ഫാ​ൻ​സ് ഷോ ​രാ​വി​ലെ എ​ട്ടി​ന് ന​ട​ത്തി. തി​യ​റ്റ​റു​ക​ളി​ൽ ദി​ലീ​പ് ആ​രാ​ധ​ക​രു​ടെ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്.

ചി​ത്രം റി​ലീ​സി​ന് മു​ൻ​പ് ത​ന്നെ റി​ക്കാ​ർ​ഡ് ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. മ​ണി​ക്കൂ​റി​ല്‍ പ​തി​നാ​യി​ര​ത്തി​നു മു​ക​ളി​ൽ ടി​ക്ക​റ്റു​ക​ളാ​ണ് ബു​ക്ക്മൈ ഷോ ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വി​റ്റു​പോ​യ​ത്.

ഏ​ക​ദേ​ശം ഒ​രു കോ​ടി​ക്കു മു​ക​ളി​ലാ​ണ് ആ​ദ്യ ദി​നം മാ​ത്രം പ്രി ​സെ​യ്ൽ ബി​സി​ന​സി​ലൂ​ടെ ചി​ത്രം നേ​ടി​യ​ത്. ന​വാ​ഗ​ത​നാ​യ ധ​ന​ഞ്ജ​യ് ശ​ങ്ക​റാ​ണ് ഭ​ഭ​ബ സം​വി​ധാ​നം ചെ​യ്ത​ത്. ഫാ​ഹിം സ​ഫ​റും നൂ​റി​ൻ ഷെ​രീ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​ക്ക് പി​ന്നാ​ലെ ‌അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ൽ അ​പ്പീ​ൽ പോ​ക​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കേ​ര​ള ജ​ന​ത ഒ​പ്പ​മു​ണ്ടെ​ന്നും ഉ​ട​ൻ അ​പ്പീ​ൽ പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​തി​ജീ​വി​ത​യ്ക്ക് ഉ​റ​പ്പ് ന​ല്‍​കി. ക്ലി​ഫ് ഹൗ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. വി​ചാ​ര​ണ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ലി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ട്ടാം പ്ര​തി ദി​ലീ​പ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ട ന​ട​പ​ടി​യെ​യാ​ണ് പ്ര​ധാ​ന​മാ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്. വി​ധി​യി​ലെ അ​തൃ​പ്‌​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ര​സ്യ​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ജീ​വി​ത മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​ത്.

 

Kerala

ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ന​​​ട​​​ന്‍ ദി​​​ലീ​​​പി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ വീ​​​ഴ്ച​​​യും പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള മൊ​​​ഴി​​​യി​​​ലെ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള​​​ത്.

ക്വ​​​ട്ടേ​​​ഷ​​​ന്‍ ന​​​ല്‍കി​​​യ​​​ത് ഒ​​​രു മാ​​​ഡം ആ​​​ണെ​​​ന്ന സു​​​നി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നി​​​ല്ല. അ​​​തി​​​ജീ​​​വി​​​ത ഇ​​​തു മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം ആ ​​​വ​​​ഴി​​​ക്കു നീ​​​ങ്ങി​​​യി​​​ട്ടി​​​ല്ല. അ​​​തി​​​ജീ​​​വി​​​ത​​​യെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​ന് വി​​​വാ​​​ഹ​​​മോ​​​തി​​​രം കൂ​​​ടി ചി​​​ത്രീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ദി​​​ലീ​​​പ് നി​​​ര്‍ദേ​​​ശി​​​ച്ച​​​താ​​​യാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്.

ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ണു​​​ന്ന​​​ത് പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഉ​​​ന്ന​​​യി​​​ച്ച​​​തു​​​പോ​​​ലെ വി​​​വാ​​​ഹ മോ​​​തി​​​ര​​​മ​​​ല്ലെ​​​ന്നും അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ വി​​​വാ​​​ഹ​​​നി​​​ശ്ച​​​യം ന​​​ട​​​ന്ന​​​ത് കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. ആ​​​ദ്യം സ​​​മ​​​ര്‍പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ ഇ​​​തി​​​ല്ല. ന​​​ടി​​​യെ ബ്ലാ​​​ക്ക്മെ​​​യി​​​ല്‍ ചെ​​​യ്തു പ​​​ണം ത​​​ട്ടാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ് പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്ത​​​തെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ആ​​​ദ്യം മു​​​ന്നോ​​​ട്ടു വ​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന 2013ല്‍ ​​​തു​​​ട​​​ങ്ങി​​​യെ​​​ന്നാ​​​ണു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം. 2017ലാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. സു​​​നി മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ ഒ​​​ളി​​​വി​​​ലാ​​​യ​​​തി​​​നാ​​​ലാ​​​ണു കൃ​​​ത്യം വൈ​​​കി​​​യ​​​തെ​​​ന്ന് പോ​​​ലീ​​​സ് പ ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ പ്ര​​​തി കോ​​​ട​​​തി​​​യി​​​ലും വീ​​​ട്ടി​​​ലും എ​​​ത്തി​​​യി​​​രു​​​ന്നു. ന​​​ട​​​ന്‍ മു​​​കേ​​​ഷി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യും പ്ര​​​വ​​​ര്‍ത്തി​​​ച്ചു. ഇ​​​ക്കാ​​​ര്യം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ മ​​​റ​​​ച്ചു​​​വ​​​ച്ചു. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചി​​​ല്ലെ​​​ന്ന വാ​​​ദം വി​​​ശ്വ​​​സ​​​നീ​​​യ​​​മ​​​ല്ല.

സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഗോ​​​വ​​​യി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ള്‍ പ​​​ള്‍സ​​​ര്‍ സു​​​നി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ റി​​​ഹേ​​​ഴ്‌​​​സ​​​ല്‍ ന​​​ട​​​ത്തി​​​യെ​​​ന്നും വാ​​​ദ​​​മു​​​ണ്ട്. എ​​​ന്നാ​​​ല്‍ സു​​​നി ഓ​​​ടി​​​ച്ച കാ​​​റി​​​ല്‍ പ​​​തി​​​വാ​​​യി സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് ഇ​​​ത്ത​​​രം സം​​​ശ​​​യ​​​മി​​​ല്ലെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്തി​​​യ മെ​​​മ്മ​​​റി കാ​​​ര്‍ഡി​​​ലെ എ​​​ട്ടു ഫ​​​യ​​​ലു​​​ക​​​ള്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ണ്. അ​​​തി​​​നാ​​​ല്‍ വി​​​ചാ​​​ര​​​ണ​​​യെ ബാ​​​ധി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ദൃ​​​ശ്യ​​​ങ്ങ​​​ള്‍ ചോ​​​ര്‍ന്നി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ത്താ​​​ന്‍ പ​​​ള്‍സ​​​ര്‍ സു​​​നി ഉ​​​പ​​​യോ​​​ഗി​​​ച്ച ഫോ​​​ണ്‍ ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ പ്ര​​​ധാ​​​ന ന്യൂ​​​ന​​​ത​​​യാ​​​ണെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്. ദി​​​ലീ​​​പും കാ​​​വ്യാ മാ​​​ധ​​​വ​​​നും ചേ​​​ര്‍ന്നെ​​​ടു​​​ത്ത ലോ​​​ക്ക​​​റി​​​ല്‍ ഫോ​​​ണ്‍ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി നോ​​​ട്ടീ​​​സ് പോ​​​ലും ന​​​ല്‍കാ​​​തെ ലോ​​​ക്ക​​​ര്‍ പൊ​​​ളി​​​ച്ചു. അ​​​ഞ്ചു രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ലോ​​​ക്ക​​​റി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ​​​ൾ​​​സ​​​ർ സു​​​നി അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി​​​രു​​​ന്ന പ്ര​​​തീ​​​ഷ്ചാ​​​ക്കോ​​​യ്ക്കു കൈ​​​മാ​​​റി​​​യ ഫോ​​​ണ്‍ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്ന വി​​​വ​​​ര​​​മാ​​​ണ് അ​​​ന്തി​​​മ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്. ഫോ​​​ണ്‍ സം​​​ബ​​​ന്ധി​​​ച്ച് അ​​​തി​​​ജീ​​​വി​​​ത​​​യും സാ​​​ക്ഷി​​​യും ന​​​ല്‍കി​​​യ മൊ​​​ഴി​​​ക​​​ള്‍ ഫോ​​​റ​​​ന്‍സി​​​ക് തെ​​​ളി​​​വു​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കു​​​ന്ന​​​ത​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​യു​​​ന്നു.

Movies

ദി​ലീ​പ് കു​റ്റ​ക്കാ​ര​നെ​ന്ന് തോ​ന്നി​യി​ട്ടി​ല്ല; ര​മേ​ഷ് പി​ഷാ​ര​ടി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ വെ​റു​തെ വി​ട്ട കോ​ട​തി വി​ധി​യെ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ന​ട​ൻ ര​മേ​ഷ് പി​ഷാ​ര​ടി. ദി​ലീ​പ് പ്ര​തി​യാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും തോ​ന്നി​യി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും ര​മേ​ഷ് വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി​ഷാ​ര​ടി.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. നീ​തി​യെ സം​ബ​ന്ധി​ച്ച് ര​ണ്ട് കാ​ര്യ​ങ്ങ​ളാ​ണ്, ഞാ​നും നി​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളു​മൊ​ക്കെ തീ​രു​മാ​നി​ക്കു​ന്ന നീ​തി​യു​ണ്ട്. ഇ​തു​കൂ​ടാ​തെ കോ​ട​തി​ക്ക് മു​ന്നി​ൽ വ​രു​ന്ന തെ​ളി​വു​ക​ളു​ടെ​യും വ​സ്തു​ത​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന നീ​തി​യു​മു​ണ്ട്.

ഈ ​ര​ണ്ട് നീ​തി​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടാ​കാം, ഉ​ണ്ടാ​കാ​തി​രി​ക്കാം. എ​പ്പോ​ഴും ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന വി​ധി കോ​ട​തി​യി​ൽ നി​ന്ന് വ​ര​ണ​മെ​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ക എ​ന്ന​ത് മാ​ത്ര​മെ എ​നി​ക്ക് ചെ​യ്യാ​നു​ള്ളൂ.

ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. അ​ത് തെ​ളി​യി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​ന് ഇ​വി​ടെ പ്ര​സ​ക്തി​യി​ല്ല. എ​നി​ക്ക് ഇ​വ​രൊ​ക്കെ​യു​മാ​യി വ്യ​ക്തി ബ​ന്ധ​മു​ണ്ട്. ഞാ​ൻ അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​വ​ർ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​കാ​ന​ല്ലേ ന​മു​ക്ക് പ​റ്റൂ.

ദി​ലീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ലും എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല. കാ​ര​ണം അ​ങ്ങ​നെ തോ​ന്നാ​നു​ള്ള​തൊ​ന്നും എ​ന്‍റെ കൈ​യി​ൽ ഇ​ല്ല. ദി​ലീ​പി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​യാ​ളെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ​രി​ച​യ​മി​ല്ല. അ​പ്പോ​ൾ, ഇ​ത് കേ​ട്ട​യു​ട​നെ ഒ​രാ​ൾ കു​റ്റ​ക്കാ​ര​നാ​ണ് എ​ന്നെ​നി​ക്ക് അ​നു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല​ല്ലോ.

Kerala

എ​റ​ണാ​കു​ള​ത്ത് മി​ക​ച്ച പോ​ളിം​ഗ്; ദി​ലീ​പും കാ​വ്യാ​മാ​ധ​വ​നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​യ്ക്ക് 12.30വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം എ​റ​ണാ​കു​ള​ത്ത് 42.6 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ന​ട​ൻ ദി​ലീ​പും ഭാ​ര്യ കാ​വ്യാ മാ​ധ​വ​നും ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. രാ​വി​ലെ അ​ടൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. ന​ടി​ക്കൊ​പ്പ​മാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രു​മെ​ന്നു പ​റ​യാ​മെ​ങ്കി​ലും നീ​തി എ​ല്ലാ​വ​ര്‍​ക്കും വേ​ണം.

ദി​ലീ​പി​നെ വ്യ​ക്തി​പ​ര​മാ​യ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​നു കോ​ട​തി​യി​ല്‍ നി​ന്ന് നീ​തി കി​ട്ടി​യെ​ന്ന​തു ത​ന്നെ​യാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

 

 

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല; മ​ല​ക്കം മ​റി​ഞ്ഞ് അ​ടൂ​ര്‍ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ കോ​ട​തി വി​ധി​യി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച അ​ടൂ​ർ പ്ര​കാ​ശ് നി​ല​പാ​ട് മാ​റ്റി. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് ത​ന്നെ​യാ​ണ് താ​ന്‍ പ​റ​ഞ്ഞ​തെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. ത​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ച്ചു.

താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ മാ​ധ്യ​മ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്തി​ട്ടി​ല്ല. നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ നി​ന്ന് വി​ധി വ​രു​മ്പോ​ള്‍ ത​ള്ളി​പ്പ​റ​യു​ന്ന​ത് ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല, നീ​തി കി​ട്ടാ​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​ക്ക​ണം.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ വീ​ഴ്ച​യ്ക്ക് സ​ര്‍​ക്കാ​ര്‍ ഉ​രു​ണ്ട് ക​ളി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പ​മാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്നും കേ​സി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​കു​ന്ന​ത് ദി​ലീ​പി​നെ ദ്രോ​ഹി​ക്കാ​ൻ​വേ​ണ്ടി​യാ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

 

 

Movies

ഇ​തെ​ന്ത് നീ​തി? ദി​ലീ​പി​നെ കോ​ട​തി വെ​റു​തെ വി​ട്ട​തി​നു പി​ന്നാ​ലെ ചോ​ദ്യ​വു​മാ​യി പാ​ർ​വ​തി​യും റി​മ​യും

കോ​ട​തി​യി​ല്‍​നി​ന്നു​ണ്ടാ​യ​ത് എ​ന്തു നീ​തി​യെ​ന്നാ​ണ് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് പ്ര​തി​ക​രി​ച്ച​ത്. ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​ഞ്ഞ താ​രം, ഇ​താ​ണോ നീ​തി? എ​ന്ന ചോ​ദ്യ​മു​യ​ര്‍​ത്തി.

‘അ​വ​ള്‍​ക്കൊ​പ്പം എ​ന്നെ​ന്നും’​എ​ന്ന കു​റി​പ്പും പാ​ര്‍​വ​തി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍ പോ​രാ​ടി​യ​ത് അ​വ​ള്‍​ക്കു​വേ​ണ്ടി മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലെ ഓ​രോ സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി​യാ​ണ്. അ​വ​ളു​ടെ പോ​രാ​ട്ട​ത്തി​ലൂ​ടെ കേ​ര​ള​സ​മൂ​ഹ​ത്തി​ല്‍ സ്ത്രീ​ക​ള്‍ നി​ല​കൊ​ള്ളു​ന്ന​തി​ലും പോ​രാ​ടു​ന്ന​തി​ലും സം​സാ​രി​ക്കു​ന്ന​തി​ലും അ​ക്ര​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ന്ന​തി​ലും എ​ല്ലാം മാ​റ്റം വ​ന്നു.- പാ​ര്‍​വ​തി കു​റി​ച്ചു.

കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ എ​ടു​ത്തു​പ​റ​ഞ്ഞ​ശേ​ഷം എ​ന്താ​ണു നീ​തി? ഇ​പ്പോ​ള്‍ വ​ള​രെ ക്രൂ​ര​മാ​യി, ശ്ര​ദ്ധ​യോ​ടെ മെ​ന​ഞ്ഞെ​ടു​ത്ത ഒ​രു തി​ര​ക്ക​ഥ​യ്ക്കു പ​രി​സ​മാ​പ്തി​വ​ന്ന​ത് ഞ​ങ്ങ​ള്‍ നോ​ക്കി നി​ല്‍​ക്കു​ക​യാ​ണെ​ന്നും പാ​ര്‍​വ​തി കു​റി​ച്ചു. “നി​യ​മം നീ​തി​യു​ടെ വ​ഴി​ക്കു പോ​ക​ട്ടേ’’​യെ​ന്ന താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ പോ​സ്റ്റി​നു പി​ന്നാ​ലെ​യാ​ണ് പാ​ര്‍​വ​തി തി​രു​വോ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

അ​തി​നി​ടെ, ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്കൊ​പ്പ​മാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് ന​ടി റി​മ ക​ല്ലി​ങ്ക​ല്‍ രം​ഗ​ത്തെ​ത്തി. അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മെ​ന്ന നി​ല​പാ​ട് അ​റി​യി​ച്ചു​കൊ​ണ്ട് ‘അ​വ​ള്‍​ക്കൊ​പ്പം’ എ​ന്നെ​ഴു​തി​യ ബാ​ന​റി​ന്‍റെ ചി​ത്ര​മാ​ണ് റി​മ ക​ല്ലി​ങ്ക​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച​ത്. എ​പ്പോ​ഴും, മു​മ്പ​ത്തേ​തി​ലും ശ​ക്ത​മാ​യി, ഇ​പ്പോ​ള്‍ എ​ന്നും അ​വ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്നും റി​മ പ​റ​യു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​നു പി​ന്നാ​ലെ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സി​നി​മ​യി​ലെ വ​നി​ത​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി​യി​ലെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു റി​മ ക​ല്ലി​ങ്ക​ല്‍.

നേ​ര​ത്തെ എ​ഴു​തി​വ​ച്ച വി​ധി​യെ​ന്നാ​യി​രു​ന്നു ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം. മ​റി​ച്ചൊ​രു വി​ധി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ കെ. ​അ​ജി​ത, ദി​ലീ​പ് ജ​യി​ലി​ല്‍ കി​ട​ന്ന​തു​ത​ന്നെ വ​ലി​യ കാ​ര്യ​മെ​ന്നും പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, നീ​തി​ക്കാ​യു​ള്ള 3,215 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പെ​ന്നാ​യി​രു​ന്നു സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ ഡ​ബ്ല്യു​സി​സി വി​ധി വ​രു​ന്ന​തി​നു​മു​മ്പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ച​ത്. ഈ ​യാ​ത്ര ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഇ​ര​യാ​ക്ക​പ്പെ​ട​ലി​ല്‍​നി​ന്നും അ​തി​ജീ​വ​ന​ത്തി​ലേ​ക്കു​ള്ള ഈ ​യാ​ത്ര. അ​വ​ള്‍ തു​റ​ന്നു​വി​ട്ട പ്ര​തി​രോ​ധം ബാ​ധി​ച്ച​ത് സി​നി​മ​യി​ലെ സ്ത്രീ​ക​ളെ മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യ​ത്തെ​യും കേ​ര​ള​ക്ക​ര​യെ ഒ​ന്നാ​കെ​യു​മാ​ണ്. അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം ന​മ്മു​ടെ സാ​മൂ​ഹി​ക മ​നഃ​സാ​ക്ഷി​യി​ല്‍ പൊ​ളി​ച്ചെ​ഴു​ത്തു ന​ട​ത്തു​ക​യും മാ​റ്റ​ത്തി​നാ​യു​ള്ള ശ​ബ്‌​ദം ഉ​യ​ര്‍​ത്തു​ക​യും ചെ​യ്തു.

ഈ ​കാ​ല​യ​ള​വി​ല്‍ ഉ​ട​നീ​ളം നി​യ​മ​സം​വി​ധാ​ന​ത്തി​ലു​ള്ള വി​ശ്വാ​സം കൈ​വി​ടാ​തെ അ​വ​ള്‍ കാ​ണി​ച്ച ധൈ​ര്യ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി​ക്കും സ​മാ​ന​ത​ക​ളി​ല്ല. അ​വ​ളു​ടെ പോ​രാ​ട്ടം എ​ല്ലാ അ​തി​ജീ​വി​ത​ക​ള്‍​ക്കും വേ​ണ്ടി​യു​ള്ള​താ​ണ്. ഞ​ങ്ങ​ള്‍ അ​വ​ളോ​ടൊ​പ്പ​വും ഇ​ത് നോ​ക്കി​ക്കാ​ണു​ന്ന മ​റ്റെ​ല്ലാ അ​തി​ജീ​വി​ത​ക​ള്‍​ക്കും ഒ​പ്പ​വും നി​ല്‍​ക്കു​ന്നു​വെ​ന്നും ഡ​ബ്ല്യു​സി​സി കു​റി​ക്കു​ക​യു​ണ്ടാ​യി.

Kerala

കേരളം കണ്ട അ​സാ​ധാ​ര​ണ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ; ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ

കൊ​ച്ചി: അ​സാ​ധാ​ര​ണ​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​ടെ പേ​രി​ൽ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​താ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്. വി​ചാ​ര​ണ​യ്ക്കി​ടെ തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ളാ​ണു ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ൽ ഉ​ൾ​പ്പെ​ടെ ഫ​യ​ൽ ചെ​യ്ത​ത്.

നീ​തി​ക്കാ​യി യു​വ​ന​ടി​യും പ​ല​ത​വ​ണ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങി. അ​ഞ്ചു​ത​വ​ണ വി​ചാ​ര​ണ നീ​ട്ടി​വ​ച്ചു. ജ​ഡ്ജി​യെ​ത്ത​ന്നെ മാ​റ്റ​ണ​മെ​ന്ന് അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ര​ണ്ടു പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി. ദൃ​ശ്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി തു​റ​ന്നു​ക​ണ്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു.

2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്.

2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി. ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ഹ​ർ​ജി​യു​മാ​യി പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ന്‍​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം കോ​ട​തി ഉ​ത്ത​ര​വി​ട്ട തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ദി​ലീ​പ് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യും ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​യി. ഇ​തു മു​ൻ​നി​ർ​ത്തി​യും ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തി​നി​ടെ, തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ന​ടി ക​ക്ഷി​ചേ​ര്‍​ന്നു​ള്ള ഇ​ട​പെ​ട​ലു​മു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ ആ​കെ 90ഓ​ളം ഹ​ര്‍​ജി​ക​ളാ​ണു വി​ചാ​ര​ണ​വേ​ള​യി​ൽ ദി​ലീ​പ് ന​ല്‍​കി​യ​ത്.

Movies

മ​ഞ്ജു ഗൂ​ഢാ​ലോ​ച​ന എ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി: ദി​ലീ​പ്

ന​ടി ആ​ക്ര​മ​ണ കേ​സി​ൽ യ​ഥാ​ർ​ഥ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ത​നി​ക്കെ​തി​രെ​യാ​ണെ​ന്നു ന​ട​ൻ ദി​ലീ​പ്. ത​ന്‍റെ ക​രി​യ​റും ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ വ​ലി​യ ശ്ര​മം ന​ട​ന്നു​വെ​ന്നും എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ വി​ധി കേ​ട്ട​ശേ​ഷം പു​റ​ത്തെ​ത്തി​യ ദി​ലീ​പ് പ്ര​തി​ക​രി​ച്ചു.

മു​ഖ്യ​പ്ര​തി​യെ​യും കൂ​ട്ടു​പ്ര​തി​ക​ളെ​യും കൂ​ട്ടു​പി​ടി​ച്ച് ഉ​ന്ന​ത പോ​ലീ​സ് സം​ഘം ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സ് മെ​ന​യു​ക​യാ​യി​രു​ന്നു. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നെ​ന്നും താ​രം ആ​രോ​പി​ച്ചു.

ഒൻപ തു വ​ർ​ഷ​ക്കാ​ലം കൂ​ടെ നി​ന്ന കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ത​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​രോ​ടു​മെ​ല്ലാം ന​ന്ദി പ​റ​യു​ന്നു. ത​നി​ക്കു വേ​ണ്ടി ആ​ത്മാ​ർ​ഥ​മാ​യി നി​ന്ന രാ​മ​ൻ​പി​ള്ള ഉ​ൾ​പ്പ​ടെ​യു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്കും ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up