പൂപ്പറമ്പ്: ദീപിക-ഡിസിഎൽ കളർ ഇന്ത്യ മത്സരത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിശിഷ്ടാതിഥികളെ ചെണ്ടമേളത്തോടെ സ്വീകരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വട്ടോളിയും ചിത്രകാരൻ ഷാജി മുതുകാടും ചേർന്ന് കാൻവാസിൽ ചിത്രം വരച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. ജോബിൻ ആമുഖ പ്രഭാഷണവും ഡിസിഎൽ കണ്ണൂർ പ്രവിശ്യ കോ-ഓർഡിനേറ്റർ വിത്സൺ ചാക്കോ മുഖ്യപ്രഭാഷണവും നടത്തി.
വിദ്യാർഥി അൻഷിക രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർഥിനികളായ ഇ
സബെലും സംഘവും പ്രാർഥനാ ഗാനവും അനഘയും സംഘവും ലഹരിവിരുദ്ധ നൃത്തവും അവതരിപ്പിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ അഗസ്റ്റിൻ, വാർഡ് മെംബർ ജോൺസൺ പുലിയുറുമ്പിൽ, ദീപിക സർക്കുലേഷൻ ഏരിയ മാനേജർ സുനിൽ കെ. പീറ്റർ, വിദ്യാർഥിനി ഇസ എലിസബത്ത് എന്നിവർ പ്രസംഗിച്ചു. കളർ ഇന്ത്യ റാലിയും നടന്നു.