Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dobby

Europe

ഡൊ​ബി​ക്കാ​യി വ​ഴി​മാ​റി 4,800 കോ​ടി​യു​ടെ പ​ദ്ധ​തി; ഹാ​രി പോ​ട്ട​ർ ആ​രാ​ധ​ക​ർ​ക്ക് വ​ൻ ജ​യം

ല​ണ്ട​ൻ: കോ​ടി​ക​ൾ ചെ​ല​വി​ട്ടു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പാ​ത സി​നി​മ​യി​ലെ ഒ​രു സാ​ങ്ക​ൽ​പ്പി​ക ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്മാ​ര​ക​ത്തി​നു​വേ​ണ്ടി മാ​റ്റു​ക​യെ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ അ​ല്പം പ്ര​യാ​സ​മാ​യി​രി​ക്കും. എ​ന്നാ​ൽ സം​ഗ​തി സ​ത്യ​മാ​ണ്! ബ്രി​ട്ട​നെ​യും അ​യ​ർ​ല​ൻ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 580 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 4,800 കോ​ടി​യി​ല​ധി​കം രൂ​പ) ക​ട​ലി​ന​ടി​യി​ലൂ​ടെ​യു​ള്ള കേ​ബി​ൾ പ​ദ്ധ​തി​യു​ടെ പാ​ത​യാ​ണ് ''''ഹാ​രി പോ​ട്ട​ർ'''' ആ​രാ​ധ​ക​രു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തി​രി​ച്ചു​വി​ട്ട​ത്.

ഹാ​രി പോ​ട്ട​ർ സി​നി​മ​ക​ളി​ലെ ജ​ന​പ്രി​യ ക​ഥാ​പാ​ത്ര​മാ​യ ''ഡൊ​ബി'' എ​ന്ന വീ​ട്ടു​ഭൂ​തം മ​രി​ച്ചു​വീ​ഴു​ന്ന​താ​യി ചി​ത്രീ​ക​രി​ച്ച​ത് വെ​യി​ൽ​സി​ലെ ഫ്ര​ഷ്‌​വാ​ട്ട​ർ വെ​സ്റ്റ് ബീ​ച്ചി​ലാ​യി​രു​ന്നു. സി​നി​മ റി​ലീ​സ് ചെ​യ്ത​തി​നു പി​ന്നാ​ലെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ ഈ ​തീ​ര​ത്തെ​ത്തു​ക​യും ഡൊ​ബി​ക്കാ​യി ഒ​രു പ്ര​തീ​കാ​ത്മ​ക സ്മാ​ര​കം നി​ർ​മി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചു​ക​ല്ലു​ക​ളി​ൽ വി​കാ​ര​ഭ​രി​ത​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​യും വ​സ്ത്ര​ങ്ങ​ളും സോ​ക്സു​ക​ളും വ​ച്ചും ആ​രാ​ധ​ക​ർ ഈ ​തീ​രം ഡൊ​ബി​യു​ടെ ഓ​ർ​മ നി​ല​നി​ർ​ത്തു​ന്ന ഇ​ട​മാ​ക്കി മാ​റ്റി.

എ​ന്നാ​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജം പ​ങ്കു​വ​യ്ക്കാ​നാ​യി കേ​ബി​ൾ ഇ​ടാ​ൻ എ​റ്റ്ചെ എ​ന​ർ​ജി എ​ന്ന ക​മ്പ​നി പ​ദ്ധ​തി​യി​ട്ട​പ്പോ​ൾ ഈ ​സ്മാ​ര​കം ത​ക​രു​മെ​ന്ന അ​വ​സ്ഥ​യാ​യി. വി​വ​രം വാ​ർ​ത്ത​ക​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ ക​മ്പ​നി സി​ഇ​ഒ സൈ​മ​ൺ ലു​ഡ്‌​ലാ​മി​ന്‍റെ ഫോ​ണി​ലേ​ക്ക് ആ​രാ​ധ​ക​രു​ടെ ഫോ​ൺ​കോ​ളു​ക​ളു​ടെ പ്ര​ള​യ​മാ​യി​രു​ന്നു. ആ​ദ്യ​മൊ​ന്നും എ​നി​ക്കു സം​ഭ​വം മ​ന​സി​ലാ​യി​ല്ല. 

ആ​രാ​ണ് ഈ ​ഡൊ​ബി, ഇ​ല്ലാ​ത്ത ഒ​രു ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി എ​ന്തി​നാ​ണ് ഇ​ത്ര ബ​ഹ​ളം എ​ന്നൊ​ക്കെ​യാ​ണു ഞാ​ൻ ക​രു​തി​യ​ത്. എ​ന്നാ​ൽ ആ​രാ​ധ​ക​രു​ടെ വി​കാ​രം എ​ത്ര​ത്തോ​ളം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് വൈ​കാ​തെ ബോ​ധ്യ​പ്പെ​ട്ടു''-​സി​ഇ​ഒ ത​മാ​ശ​രൂ​പേ​ണ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

തീ​ര​ദേ​ശ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​യും ആ​രാ​ധ​ക​രു​ടെ വി​കാ​ര​ങ്ങ​ളെ​യും മാ​നി​ച്ച ക​മ്പ​നി, സ്മാ​ര​ക​ത്തി​ന് യാ​തൊ​രു കേ​ടു​പാ​ടും വ​രാ​ത്ത രീ​തി​യി​ൽ കേ​ബി​ൾ പാ​ത തി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്താ​യാ​ലും ഒ​രു സി​നി​മാ ക​ഥാ​പാ​ത്ര​ത്തോ​ടു​ള്ള സ്നേ​ഹം കാ​ര​ണം കോ​ടി​ക​ളു​ടെ പ​ദ്ധ​തി​യു​ടെ പാ​ത​ത​ന്നെ മാ​റ്റി​യെ​ഴു​തി​യ സം​ഭ​വം ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

Latest News

Corehub Up