Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draconid

ആ​കാ​ശ​ത്തെ അ​ദ്ഭു​ത​ക്കാ​ഴ്ച​ക​ൾ: അ​പൂ​ർ​വ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങി ഒ​ക്‌​ടോ​ബ​ർ

ആ​കാ​ശ​വി​സ്മ​യ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​സ്ത്ര​ജ്ഞ​ർ​ക്കും ആ​വേ​ശം പ​ക​ർ​ന്ന് ഒ​ക്‌​ടോ​ബ​റി​ൽ എ​ട്ടോ​ളം അ​പൂ​ർ​വ പ്ര​തി​ഭാ​സ​ങ്ങ​ൾ ദൃ​ശ്യ​മാ​കും. ഗ്ര​ഹ​ങ്ങ​ളെ മി​ക​ച്ച​രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​തു​ൾ​പ്പെ​ടെ ര​ണ്ട് ഉ​ൽ​ക്കാ​വ​ർ​ഷ​ങ്ങ​ൾ, തി​ള​ക്ക​മേ​റി​യ പൗ​ർ​ണ​മി തു​ട​ങ്ങി​യ​വ ഈ ​മാ​സ​ത്തെ ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളാ​ണ്. മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വ്യക്തമാക്കി.

ശ​നി​യും ചൊ​വ്വ​യും ച​ന്ദ്ര​നു​മൊ​ന്നി​ക്കു​ന്ന അ​പൂ​ർ​വ കാ​ഴ്ച
നാ​ളെ ശ​നി ഭൂ​മി​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​വ​രു​ന്ന 'ഓ​പ്പോ​സി​ഷ​ൻ' പ്ര​തി​ഭാ​സം സം​ഭ​വി​ക്കും. ഈ ​സ​മ​യം സൂ​ര്യ​ന്‍റെ വെ​ളി​ച്ചം പ​ര​മാ​വ​ധി പ​തി​ക്കു​ന്ന​തി​നാ​ൽ ശ​നിയും അ​തി​ന്‍റെ ചു​റ്റു​മു​ള്ള വ​ള​യ​ങ്ങ​ളും സാ​ധാ​ര​ണ​യേ​ക്കാ​ൾ വ​ലി​പ്പ​ത്തി​ലും തി​ള​ക്ക​ത്തി​ലും കാ​ണാ​ൻ ക​ഴി​യും. സൂ​ര്യ​ന​സ്ത​മി​ച്ചു​ക​ഴി​ഞ്ഞാ​ൽ രാ​ത്രി മു​ഴു​വ​ൻ ശ​നി ആ​കാ​ശ​ത്തു​ണ്ടാ​കും. നിങ്ങളുടെ പ്രദേശത്തു നാളെ മേഘാവൃതമായ ആകാശമാണെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ശനിയെ നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയും. ഈ മാസം പകുതി വരെ ശനി തിളക്കത്തോടെ ആകാശത്തു ദൃശ്യമായിരിക്കുമെന്നു ശാസ്ത്രജ്ഞർ.

ഒക്‌ടോ​ബ​ർ അഞ്ചിനു ​പു​ല​ർ​ച്ചെ കി​ഴ​ക്ക​ൻ ആ​കാ​ശ​ത്തു നോക്കിയാൽ ച​ന്ദ്ര​ക്കലയും അതിനോടുചേർന്ന് ഓറഞ്ച്-ചുവപ്പു നിറത്തിൽ ചൊ​വ്വ​യും കാണാം. ഇ​വ​യ്ക്കൊ​പ്പം വ്യാ​ഴ​വും 'ബീ​ഹൈ​വ്' എ​ന്ന ന​ക്ഷ​ത്ര​ക്കൂ​ട്ട​വും കാ​ഴ്ച​ക്കാ​ർ​ക്ക് ഇ​ര​ട്ടി മ​നോ​ഹാ​രി​ത സ​മ്മാ​നി​ക്കും. പുലർച്ചെ മൂന്നു മുതൽ അഞ്ചരവരെ ആകാശവിസ്മയം കാണാൻ ഏറ്റവും അനുയോജ്യമായ സമയമാണ്.

മ​ഴ​പോ​ലെ പെ​യ്യും ഉ​ൽ​ക്കാ​വ​ർ​ഷം
ഒക്‌ടോബർ ​8, 9 രാ​ത്രി​ക​ളി​ൽ 'ഡ്രാ​ക്കോ​ണി​ഡ്' ഉ​ൽ​ക്കാ​വ​ർ​ഷം അ​തി​ന്‍റെ ഉച്ചസ്ഥാ​യി​യി​ലെ​ത്തും. ചാ​ന്ദ്ര​പ്ര​കാ​ശം കു​റ​വാ​യ​തി​നാ​ൽ ഇ​രു​ണ്ട ആ​കാ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ പ​ത്തോ​ളം ഉ​ൽ​ക്ക​ക​ൾ വ​രെ തെ​ളി​ഞ്ഞു ക​ത്തും. തു​ട​ർ​ന്ന് 21, 22ന് 'ഓ​റി​യോ​ണി​ഡ്' ഉ​ൽ​ക്കാ​വ​ർ​ഷം ദൃ​ശ്യ​മാ​കും. ഓ​റി​യോ​ൺ ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തിന്‍റെ ദി​ശ​യി​ൽ നി​ന്ന് ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ എ​ത്തു​ന്ന ഈ ​ഉ​ൽ​ക്ക​ക​ൾ തി​ള​ക്ക​മു​ള്ള പ്ര​കാ​ശ​രേ​ഖ​ക​ൾ സൃ​ഷ്ടി​ക്കും. മ​ണി​ക്കൂ​റി​ൽ ഇ​രു​പ​തോ​ളം ഉ​ൽ​ക്ക​ക​ൾ വ​രെ ഈ ​സ​മ​യ​ത്ത് പ്ര​തീ​ക്ഷി​ക്കാം.

ക്ഷീ​ര​പ​ഥ​ത്തി​ന്‍റെ കേ​ന്ദ്ര​വും ബു​ധ​ന്‍റെ സ്ഥാ​ന​മാ​റ്റ​വും
ഗാ​ല​ക്സി​യു​ടെ കേ​ന്ദ്ര​ഭാ​ഗം കാ​ണാ​നു​ള്ള ഈ ​വ​ർ​ഷ​ത്തെ അ​വ​സാ​ന അ​വ​സ​ര​ങ്ങ​ളി​ലൊ​ന്നാ​ണിത്. അ​മാ​വാ​സി ദി​ന​മാ​യ പത്തിന് ​ക്ഷീ​ര​പ​ഥ​ത്തിലെ കോടിക്കണക്കിനു ന​ക്ഷ​ത്ര​ങ്ങ​ളും തി​ള​ക്ക​മേ​റി​യ കേന്ദ്രവും കാ​ണാ​ൻ ക​ഴി​യും.
ഒ​ക്‌ടോ​ബ​ർ 12-ന് ​ബു​ധ​ൻ സൂ​ര്യ​നി​ൽനി​ന്നു പ​ര​മാ​വ​ധി അ​ക​ന്നു​നി​ൽ​ക്കു​ന്ന, ഈ​സ്റ്റേ​ൺ ഈ​ലോം​ഗേ​ഷ​ൻ അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. സൂ​ര്യാ​സ്ത​മ​യ​ത്തി​നു ശേ​ഷം പ​ടി​ഞ്ഞാ​റ​ൻ ആ​കാ​ശ​ത്ത് ബു​ധ​നെ വ്യ​ക്ത​മാ​യി കാ​ണാ​ൻ സ​ഹാ​യി​ക്കും.

'ഹ​ണ്ടേ​ഴ്‌​സ് മൂ​ൺ'
ഈ മാസം 26-നു ​രാ​ത്രി​യി​ൽ പൂ​ർ​ണച​ന്ദ്രൻ -'ഹ​ണ്ടേ​ഴ്‌​സ് മൂ​ൺ' - ആ​കാ​ശ​ത്ത് ഉ​ദി​ച്ചു​യ​രും. ശൈ​ത്യ​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഭ​ക്ഷ​ണ ശേ​ഖ​ര​ണ സ​മ​യ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണു പ​ര​മ്പ​രാ​ഗ​ത​മാ​യി ഇ​തി​ന് ഈ ​പേ​രു ല​ഭി​ച്ച​ത്. ച​ന്ദ്ര​ൻ ഉ​ദി​ച്ചു​യ​രു​ന്ന സ​മ​യ​ത്ത് ഓ​റ​ഞ്ച് നി​റ​വും സാ​ധാ​ര​ണ​യേ​ക്കാ​ൾ വ​ലി​പ്പ​വും അ​നു​ഭ​വ​പ്പെ​ടും.

Latest News

Corehub Up