Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dredging For National Highway

Alappuzha

ദേ​ശീ​യ​പാ​ത​യ്ക്കാ​യു​ള്ള ഡ്ര​ഡ്ജിം​ഗ്: പ​രി​സ്ഥി​തി​ക്കു ദോ​ഷ​മെ​ന്ന് വി​ദ​ഗ്ധ​ര്‍​

ആല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യ്ക്കുവേ​ണ്ടി അ​ട​ക്കം ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​ന്ന​തു പാ​രി​സ്ഥി​തി​ക പ്ര​ശ്‌​നം സൃ​ഷി​ടി​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍. ഡ്ര​ഡ്ജിം​ഗ് വ​ഴി കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് പു​റ​ത്തു​വ​രും. ഇ​ത് പ​രി​സ്ഥി​തി​ക്കു വ​ലി​യ നാ​ശം വ​രു​ത്തു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം.

ഇ​ത് ആ​ഗോ​ള താ​പ​ന​ത്തി​നു സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്ക​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ല​പാ​ട്. വേ​മ്പ​നാ​ട് കാ​യ​ല്‍ ഉ​ള്‍​പ്പെ​ടെ ഖ​ന​നം ന​ട​ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ കാ​ര്‍​ബ​ണ്‍ കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യ എ​ക്ക​ലാ​ണു​ള്ള​ത്. ഡ്ര​ഡ്ജിം​ഗ് ന​ട​ത്തു​മ്പോ​ള്‍ ഈ ​എ​ക്ക​ല്‍ വെ​ള്ള​വും വാ​യു​വു​മാ​യി ക​ല​രു​ക​യും ഹ​രി​ത​ഗൃ​ഹ വാ​ത​ക​മാ​യ കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് രൂ​പ​പ്പെ​ടു​ക​യും ചെ​യ്യും.

വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ ന​ട​ത്തി​യ പ​ഠ​ന​പ്ര​കാ​രം ഒ​രു ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് 86 ട​ണ്‍ വ​രെ എ​ക്ക​ലു​ണ്ടെ​ന്നു വ്യ​ക്ത​മാ​യെ​ന്നു കു​ട്ട​നാ​ട് രാ​ജ്യാ​ന്ത​ര കാ​യ​ല്‍​കൃഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ക്ക​ലി​ല്‍ 3% മു​ത​ല്‍ 10% വ​രെ കാ​ര്‍​ബ​ണ്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​ടി​ത്ത​ട്ട് ക​ല​ക്കി​യാ​ണു മ​ണ്ണെ​ടു​ക്കു​ന്ന​ത്. ക​ല​ങ്ങി പു​റ​ത്തേ​ക്കു വ​രു​ന്ന കാ​ര്‍​ബ​ണ്‍ അ​ന്ത​രീ​ക്ഷ വാ​യു​വു​മാ​യി ക​ല​രു​ന്ന​തോ​ടെ കാ​ര്‍​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് രൂ​പ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

സ്വാ​ഭാ​വി​കരീ​തി​യി​ല്‍ ഈ ​കാ​ര്‍​ബ​ണ്‍ പു​റ​ത്തേ​ക്കു വ​രാ​തെ​യും വാ​ത​ക​ങ്ങ​ളാ​യി മാ​റാ​തെ​യും സം​ര​ക്ഷി​ക്കു​ന്ന​വ​യാ​ണു ജ​ലാ​ശ​യ​ങ്ങ​ളും ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ളും. കാ​യ​ലി​ല്‍ ആ​ഴ​വും ശേ​ഷി​യും കൂ​ട്ടു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​തു കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സ വ്യ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​ണു ഡ്ര​ഡ്ജി​ംഗ് സൃ​ഷ്ടി​ക്കു​ന്ന​ത്. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് ക​ല​ക്കി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നു പ​ക​രം എ​ക്ക​ലും മ​ണ്ണും ചേ​ര്‍​ന്നു ക​ട്ട കു​ത്തി​യെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2033 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തൃ​തി​യു​ള്ള വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ കാ​ര്‍​ബ​ണ്‍ ശേ​ഖ​ര​ത്തി​ന്‍റെ മൂ​ല്യം (ബ്ലൂ ​കാ​ര്‍​ബ​ണ്‍ ഇ​ക്കോ​ണ​മി) 300 കോ​ടി രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ക്യോ​ട്ടോ ഉ​ട​മ്പ​ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ്യാ​ന്ത​ര കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണു കാ​ര്‍​ബ​ണ്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു മൂ​ല്യം ഏ​ര്‍​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

മ​ത്സ്യ​സ​മ്പ​ത്തി​നെ​യും ബാ​ധി​ക്കു​ന്നു

ദേ​ശീ​യ​പാ​ത​യ്ക്കാ​യി കാ​യ​ലു​ക​ളി​ല്‍നി​ന്നു മ​ണ്ണ് എ​ടു​ക്കു​ന്ന​തു മ​ത്സ്യ​സ​മ്പ​ത്തി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ പു​ന്ന​മ​ട ഭാ​ഗ​ത്തു മ​ണ്ണെ​ടു​ക്ക​ല്‍ ആ​രം​ഭി​ച്ച ശേ​ഷം പ്ര​ദേ​ശ​ത്തു ക​രി​മീൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള മീ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യെ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ജില്ലയില്‍ വേ​മ്പ​നാ​ട്ടു കാ​യ​ലി​ല്‍ പു​ന്ന​മ​ട​യി​ലും കാ​യം​കു​ളം ക​നാ​ലി​ലു​മാ​ണു ഡ്ര​ഡ്ജി​ംഗ് ന​ട​ക്കു​ന്ന​ത്.

കാ​യ​ല്‍ വെ​ള്ള​ത്തി​ലെ മ​ലി​നീ​ക​ര​ണ​ത്തി​നൊ​പ്പം ഡ്ര​ഡ്ജി​ംഗ് കാ​ര​ണം എ​ക്ക​ലും ചെ​ളി​യും കൂ​ടി ക​ല​ങ്ങി​യ​തോ​ടെ മീ​നു​ക​ള്‍​ക്കു ജീ​വി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യെ​ന്നു കു​ട്ട​നാ​ട് രാ​ജ്യാ​ന്ത​ര കാ​യ​ല്‍​കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി.​ പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു. കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ജീ​വി​ക്കു​ക​യും പ്ര​ജ​ന​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ക​രി​മീ​ന്‍, കൊ​ഞ്ച്, ക​ക്ക തു​ട​ങ്ങി​യ​വ​യു​ടെ നി​ല​നി​ല്‍​പ്പിനെ ഖ​ന​നം സാ​ര​മാ​യി ബാ​ധി​ക്കും.

ഖ​ന​ന​ത്തി​ല്‍ അ​ടി​ത്ത​ട്ട് ഇ​ള​കു​ന്ന​തോ​ടെ മീ​ന്‍കു​ഞ്ഞു​ങ്ങ​ള്‍ ചാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് കൂ​ട്ടാ​നാ​യി മീ​ന്‍​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​മ്പോ​ഴാ​ണു ഖ​ന​നം മീ​നു​ക​ളെ കൊ​ല്ലു​ന്ന​ത്. കാ​യ​ലി​ല്‍ ആ​ഴ​വും ശേ​ഷി​യും കൂ​ട്ടു​മെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും കാ​യ​ലി​ന്‍റെ സ്വാ​ഭാ​വി​ക ആ​വാ​സവ്യ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​യാ​ണു ഡ്ര​ഡ്ജി​ംഗ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ആ​ഴം കൂ​ട്ടാ​നാ​യി കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ട് ക​ല​ക്കി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നു പ​ക​രം എ​ക്ക​ലും മ​ണ്ണും ചേ​ര്‍​ന്നു ക​ട്ട കു​ത്തി​യെ​ടു​ക്കു​ക​യാ​ണ വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മീ​ന്‍ ല​ഭ്യ​ത കു​റ​യു​ന്ന​ത് ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തി​രി​ച്ച​ട​യാ​യി. മീ​ന്‍​കു​ഞ്ഞു​ങ്ങ​ള്‍ ഇ​ല്ലാ​താ​കു​ന്ന​ത് അ​ടു​ത്ത വ​ര്‍​ഷ​ങ്ങ​ളി​ലും മീ​ന്‍ ല​ഭ്യ​ത കു​റ​യാ​ന്‍ ഇ​ട​യാ​ക്കും. ഇ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ത്തെ​യും ബാ​ധി​ക്കും.

Latest News

Corehub Up