Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drinking Water Supply

Thrissur

കു​ടി​വെ​ള്ള​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് 72 ദി​വ​സം; ഗ്രാ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധം

ക​യ്പ​മം​ഗ​ലം: 72 ദി​വ​സ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഗ്രാ​മ​സ​ഭ​യി​ൽ പ്ല​ക്കാ​ർ​ഡും കു​ട​ങ്ങ​ളു​മാ​യെ​ത്തി. ര​ണ്ടു​മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് ഗ്രാ​മ​സ​ഭ​യി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ച​ളി​ങ്ങാ​ട് താ​ഴ്‌വാ​രം, ഐ​എ​ച്ച്ഡി​പി ഉ​ന്ന​തി, എ​ൽ​ബി​എ​സ് ഉ​ന്ന​തി, പു​ഴ​യോ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളും ഒ​ഴി​ഞ്ഞ കു​ട​ങ്ങ​ളും കൈ​ക​ളി​ലേ​ന്തി ഗ്രാ​മ​സ​ഭാ വേ​ദി​യി​ലെ​ത്തി​യ​ത്. ഗ്രാ​മ​സ​ഭ ന​ട​ക്കു​ന്ന മ​ദ്ര​സ ഹാ​ളി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം​മു​ഴ​ക്കി നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഗ്രാ​മ​സ​ഭ ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ർ ഉ​റ​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​തി​ല​കം വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടി​യ​ന്ത​ര​മാ​യി ഗ്രാ​മ​സ​ഭാ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പ്ര​ദേ​ശ​ത്ത് പു​തി​യ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

മ​ഴ​ക്കാ​ല​ത്ത് പോ​ലും ത​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം കി​ട്ടാ​ക്ക​നി​യാ​ണ്. പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നും ഇ​ത്ര​യും ദി​വ​സ​മാ​യി ക​ടു​ത്ത കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് അ​നു​ഭ​വി​ച്ച​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ്ര​ശ്നം പ​രി​ശോ​ധി​ച്ച വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ൻ​ജി​നീ​യ​ർ, പൈ​പ്പ് ലൈ​നി​ലെ ത​ട​സം ക​ണ്ടെ​ത്തി പ​രി​ഹ​രി​ച്ച​താ​യും ഒ​രാ​ഴ്ച​യ്ക്ക​കം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഗ്രാ​മ​സ​ഭ​യി​ൽ ഉ​റ​പ്പു​ന​ൽ​കി.

അ​തേ​സ​മ​യം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് പ​ഞ്ചാ​യ​ത്തും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി​ന​ൽ​കി​യി​രു​ന്നു. കു​ടി​വെ​ള്ളം ഉ​റ​പ്പു​വ​രു​ത്താ​നാ​യി പു​തി​യ ക​ണ​ക്ഷ​ൻ, ഹൈ​വേ​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ ഭാ​ഗ​ത്തു​ള്ള വാ​ട്ട​ർ ടാ​ങ്കി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്തി​ട്ടു​ണ്ട്. നാ​ട്ടി​ക​യി​ൽ​നി​ന്നു​ള്ള വി​ത​ര​ണത്തി​ലേ​ക്കു ഷ​ട്ട് ഡൗ​ൺ ചെ​യ്യു​മ്പോ​ൾ കു​ടി​വെ​ള്ളം എ​ത്താ​നാ​യി സ​മ​യം പി​ടി​ക്കു​മെ​ന്നും സ്ഥി​രം വി​ത​ര​ണം പു​നാ​രം​ഭി​ക്കു​ന്ന​തു​വ​രെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചു​ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ട​ത്തു​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.

Latest News

Corehub Up