Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DrivingLicence

അ​പേ​ക്ഷ​ക​രു​ടെ വ​ര്‍​ധ​ന; ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സ്ലോ​ട്ടു​ക​ള്‍ ഉ​യ​ര്‍​ത്തും

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്ത് ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ്ര​​​തി​​​ദി​​​ന സ്ലോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​നി​​​യും വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഗ​​​താ​​​ഗ​​​ത ക​​​മ്മി​​​ഷ​​​ണ​​​ര്‍​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കി. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പ് സ​​​മ​​​യം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി​​​ദി​​​ന സ്ലോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം 40ല്‍ ​​​നി​​​ന്ന് 50 ആ​​​യി ഇ​​​ക്ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ല്‍ ഗ​​​താ​​​ഗ​​​ത ക​​​മ്മി​​​ഷ​​​ണ​​​ര്‍ ഉ​​​യ​​​ര്‍​ത്തി​​​യി​​​രു​​​ന്നു.

മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു താ​​​ത്കാ​​​ലി​​​ക​​​മാ​​​യ ഈ ​​​ന​​​ട​​​പ​​​ടി. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ സ്ലോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി. പു​​​തി​​​യ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​വും റീ ​​​ടെ​​​സ്റ്റ് അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​വും സ്ലോ​​​ട്ടു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ദേ​​​ശി​​​ച്ചാ​​​ണ് സ്ലോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം ജൂ​​​ലൈ​​​യി​​​ല്‍ വ​​​ര്‍​ധി​​​ച്ച​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​തു​​​വ​​​രെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ സ്ലോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​നി​​​യും വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നാ​​​ണു മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ജൂ​​​ലൈ മു​​​ത​​​ല്‍ ആ​​​ഴ്ച​​​യി​​​ല്‍ അ​​​ഞ്ചു പ്ര​​​വൃ​​​ത്തി​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

ലേ​​​ണേ​​​ഴ്‌​​​സ് ലൈ​​​സ​​​ന്‍​സ് ടെ​​​സ്റ്റു​​​ക​​​ളും ആ​​​ഴ്ച​​​യി​​​ല്‍ അ​​​ഞ്ചു പ്ര​​​വൃ​​​ത്തി​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ലേ​​​ണേ​​​ഴ്‌​​​സ് ടെ​​​സ്റ്റി​​​നാ​​​യി ഫേ​​​ഷ്യ​​​ല്‍ റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ന്‍ അ​​​ധി​​​ഷ്ഠി​​​ത ഓ​​​ഥ​​​ന്‍റി​​​ക്കേ​​​ഷ​​​ന്‍ സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​നും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up