കണ്ണൂർ: എഡ്യുക്കേഷണൽ എംപവർമെന്റ് ആൻഡ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഈക്കോസ്) രജത ജൂബിലി ആഘോഷവും ഹെഡ് ഓഫീസ് ശാഖ ഉദ്ഘാടനവും ഈക്കോസ് ഭവനിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. ഓൺലൈൻ ആപ്ലിക്കേഷൻ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു. ഈക്കോസ് പ്രസിഡന്റ് പി. മാധവൻ അധ്യക്ഷത വഹിച്ചു.
സംഘത്തിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയവരെ ടി.ഒ. മോഹനൻ എംഎൽഎ അനുമോദിച്ചു. കെപിസിസി ട്രഷറർ വി.എ. നാരായണൻ ആദ്യ നിക്ഷേപം നടത്തി. സംഘത്തിലെ പ്രമോട്ടിംഗ് കമ്മിറ്റി അംഗങ്ങളെയും ഭരണ സമിതിയിലെ അംഗങ്ങളെയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആദരിച്ചു.
നിക്ഷേപ സ്വീകരണവും സിൽവർ ജൂബിലി പ്ലസ് ഇൻഷ്വറൻസ് വെൽഫെയർ ഫണ്ട് പദ്ധതികളുടെ പ്രഖ്യാപനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. ജോയിച്ചൻ നിർവഹിച്ചു. സിൽവർ ജൂബിലി പ്ലസ് വിദ്യാർഥി മിത്ര നിക്ഷേപ പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ആർഡിഡി വിനോദ്കുമാറും നൂൺ മീൽ സപ്പോർട്ട് സ്കീം പദ്ധതിയുടെ പ്രഖ്യാപനം കണ്ണൂർ ഡിഡിഇ ഡി. ഷൈനിയും നടത്തി