Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Letter

മാ​സ​പ്പ​ടി കേ​സ്: ഇ.​ഡി ക​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്കം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ക്കാ​ൻ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സി​എം​ആ​ർ​എ​ൽ  എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട 'മാ​സ​പ്പ​ടി' കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​ത്തി​ന്മേ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ  രൂ​പീ​ക​രി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ ടി. ​വീ​ണ, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​മെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം. ഇ​ഡി ന​ൽ​കി​യ വി​വ​ര​ങ്ങ​ളി​ൽ തെ​ളി​വു​ക​ളു​ണ്ടെ​ങ്കി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ൻ​സി​നും സ​ർ​ക്കാ​രി​നും എ​ജി ന​ൽ​കി​യ നി​ർ​ദേ​ശം.

മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ത​മ്മി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ രീ​തി​യെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.  ഇ​ഡി​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി സം​സ്ഥാ​ന ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

Latest News

Corehub Up