Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Education Ministry.

ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം; വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ആ​ശ്വാ​സം

ന്യൂ​ഡ​ൽ​ഹി:ഈസ്റ്റർ ദിനത്തിലെ ജെഇഇ മെയിൻ പരീക്ഷ മാറ്റാൻ അപേക്ഷിക്കാം. ഈ വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വാക്കാലുള്ള ഉറപ്പ് ലഭിച്ചതായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. 

ഏ​പ്രി​ൽ ര​ണ്ട് മു​ത​ൽ 10 വ​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഈ വർഷത്തെ ജെ​ഇ​ഇ മെ​യി​ൻ  ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കിയകതായി സുരേഷ് ഗോപി വ്യക്തമാക്കി.  

ഈസ്റ്റർ ദിനമായ ഏ​പ്രി​ൽ അ​ഞ്ചി​ലെ പ​രീ​ക്ഷാ തീ​യ​തി മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 മാ​ർ​ച്ച് 28 ആ​ണ്.

വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ദി​നാ​ൾ ബ​സേ​ലി​യോ​സ് ക്ലി​മ്മീ​സ് ബാ​വ ന​ൽ​കി​യ നി​വേ​ദ​ന​വും തു​ട​ർ​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​തെന്നും സുരേഷ് ഗോപി പറഞ്ഞു.

 

 

 

Latest News

Corehub Up