Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educational Hub

Thrissur

എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ്, ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​നം മു​ര​ടി​പ്പി​ലാ​ക്കു​മോ

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ക​സ​ന പാ​ത​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ്വ​പ്‌​ന​ങ്ങ​ളെ​ല്ലാം പൂ​വ​ണി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​മ്പോ​ളും മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു പ്ര​ഖ്യാ​പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ് പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ല്‍ അ​ത് ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ വി​ക​സ​ന മു​ര​ടി​പ്പി​ന് കാ​ര​ണ​മാ​കു​മോ എ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക.

2025 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച ആ​റു​കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ന്‍​ഡി​നോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ് നി​ര്‍​മി​ക്കും എ​ന്നാ​ണ് കു​റ​ച്ചുദി​വ​സം മു​മ്പ് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്തി​ക​ള്‍ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും ആ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​നം വെ​റും സ്വ​പ്്‌​ന​മാ​കും.

ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന ഭൂ​മി നി​ല​വി​ലെ ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗം മാ​ത്ര​മാ​ണ്. ഇ​വി​ടെ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ് യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് വി​ക​സ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ത​ന്നെ സം​ഗ​മ​ഗ്രാ​മ​മാ​ധ​വ​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം ഉ​ള്‍​പ്പ​ടെ ഉ​ന്ന​ത വു​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച​ത്. എ​ന്നാ​ല്‍ അ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​ത്തോ​ടെ ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​ത്ത് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​വും ഊ​ഴം കാ​ത്തി​രി​പ്പാ​ണ്.

എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ് നാ​ടി​ന് ആ​വ​ശ്യ​വും അ​ഭി​മാ​ന​വു​മാ​ണ്. അ​തി​നാ​യി അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു സ്ഥ​ലം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ നാ​ടി​ന്‍റെ വി​ക​സ​നം പൂ​ര്‍​ണ അ​ര്‍​ഥ​ത്തി​ല്‍ മു​ന്നേ​റു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ് ?

പ്ര​ഫ​ഷ​ണ​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​ധാ​ന സ്ഥാ​പ​ന​മാ​യ സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ന്‍ കേ​ര​ള (സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി), അ​ഡീ​ഷ​ണ​ല്‍ സ്‌​കി​ല്‍ അ​ക്ക്വി​സി​ഷ​ന്‍ പ്രോ​ഗ്രാം (അ​സാ​പ്), കേ​ര​ള ലാം​ഗ്വേ​ജ് നെ​റ്റ് വ​ര്‍​ക്ക്, സം​ഗ​മ​ഗ്രാ​മ മാ​ധ​വ​ന്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, അ​ച്ച​ടി പ​ഠ​ന രം​ഗ​ത്തെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി ​ആ​പ്റ്റ്, ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളാ​ണ്ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഹ​ബ്ബി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക.

Latest News

Corehub Up