ഓസ്ട്രേലിയ :ഡാർവിൻ സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളി വികാരി ഫാദർ ജോൺ പുതുവ രചിച്ച് സംഗീതം നൽകിയ പുതിയ മരിയൻ ഗാനം റിലീസ് ചെയ്തു. സെപ്റ്റംബർ 8 ന് മാതാവിന്റെ പിറവി തിരുനാൾ ദിവസം ഡാർവിൻ പള്ളിയിൽ വച്ചു പ്രകാശനം നടന്നു. കുട്ടികൾക്കായി ആലപിക്കാൻ പറ്റുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക മരിയ കോലടിയാണ് .ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് സേവിയർ നായത്തോട് .ഈ ഗാനത്തിന്റെ നിർമ്മാണം എബി ആശാ ഡാർവിൻ
“അമ്മേ അമ്മേ ഈശോമ്മേ ...
ഈശോ തന്നുടെ പൊന്നമ്മേ ..,
അമ്മക്കൊരായിരം പൊൻസ്തുതി. .
അമ്മയ്ക്ക് ഒരായിരം പൊന്നുമ്മ ..“
ഈ ഗാനം frjohnputhuvayoutubeചാനലിൽ ലഭ്യമാണ്.