Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elayavoor

എ​ള​യാ​വൂ​ർ മ​ണ്ണി​ടി​ച്ചി​ൽ: എ​ൻ​എ​ച്ച്എ​ഐ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി

ക​ണ്ണൂ​ർ: എ​ള​യാ​വൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. മ​ണ്ണു​പാ​ളി വ​ഴു​തി​മാ​റു​ന്ന പ്ര​തി​ഭാ​സ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ദി​വ​സ​വും സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്താ​നും റി​പ്പോ​ർ​ട്ട് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം സ​മ​ർ​പ്പി​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. എ​ള​യാ​വൂ​രി​ലെ പ്ര​ശ്ന​ത്തി​ന് പൂ​ർ​ണ​തോ​തി​ലു​ള്ള പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ​എ​ച്ച്എ​ഐ അ​റി​യി​ച്ചു. 

സം​ഭ​വ​ത്തി​ൽ ജി​യോ​ള​ജി​സ്റ്റി​നോ​ടും ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മൂ​ന്ന് വ​ർ​ഷം മു​മ്പ് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ അ​തേ പ്ര​ദേ​ശ​ത്താ​ണ് ഇ​ന്ന് വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞ​ത്. 2023 ജൂ​ലൈ​യി​ലും പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. 

തു​ട​ർ​ന്ന് ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് മു​ക​ൾ​ഭാ​ഗ​ത്ത് മ​ണ്ണ് നി​റ​ച്ചി​രു​ന്നു. ഈ ​ഭാ​ഗ​മാ​ണ് ഇ​പ്പോ​ൾ 15 അ​ടി താ​ഴ്ച​യി​ലേ​ക്ക് താ​ഴ്ന്ന​ത്. അ​തേ​സ​മ​യം സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​ൻ കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി സ​ണ്ണി ജോ​സ​ഫും  ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ​യും പ​റ​ഞ്ഞു. 

Latest News

Corehub Up