Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eldho

എ​രൂ​രി​ന്‍റെ എ​ല്‍​ദോ എ​വി​ടെ​യും പോ​യി​ട്ടി​ല്ല

തെ​രു​വു​നാ​യ്ക്ക​ളെ പേ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​ക്കു​ന്ന ഈ ​കാ​ല​ത്ത് തെ​രു​വു​നാ​യ​യു​ടെ ഓ​ര്‍​മ​യ്ക്കാ​യി ഒ​രു സ്മാ​രകം. എ​റ​ണാ​കു​ളം എ​രൂ​ര്‍​ കോ​ഴി​വെ​ട്ടും വെ​ളി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ തെ​രു​വു​നാ​യ​യ്ക്കാ​യി ഒ​രു സ്മാ​രകം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​രൂ​രു​കാ​രു​ടെ സ്വ​ന്തം എ​ല്‍​ദോ എ​ന്ന പ്രി​യ​പ്പെ​ട്ട ആ ​നാ​യ ച​ത്തി​ട്ട് ആ​റു​മാ​സം കഴിഞ്ഞെങ്കിലും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് അ​വ​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ ഇ​ന്നും ക​ണ്ണു നി​റ​യും, തൊ​ണ്ട​യി​ട​റും...​എ​ല്‍​ദോ​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്

സനകന്‍റെ എൽദോ, നാട്ടുകാരുടേയും

പ​ന്ത്ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഒ​രു വൈ​കു​ന്നേ​ര​മാ​ണ് എ​ല്‍​ദോ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലേ​ക്ക് എ​ത്തി​യ​ത്. ദേ​ഹം മു​ഴു​വ​ന്‍ ചെ​ളി​യും ചൂ​ടു​വെ​ള്ളം വീ​ണ് പൊ​ള​ള​ലേ​റ്റ പാ​ടു​മാ​യി ഒ​രു കു​ഞ്ഞു നാ​യ​ക്കു​ട്ടി മ​ര​ച്ചു​വ​ട്ടി​ല്‍ കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത് എ​രൂ​ര്‍ കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ക​ട​പ്പ​ത്ത് വീ​ട്ടി​ല്‍ കെ.​വി. സ​ന​ക​നാ​ണ്.

അ​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ദൈ​ന്യ​ത​യോ​ടെ​യു​ള്ള നോ​ട്ടം ക​ണ്ട് സ​ന​ക​ന്‍ അ​തി​നെയെ​ടു​ത്ത് ശ​രീ​രം വൃ​ത്തി​യാ​ക്കി മു​റി​വി​ല്‍ മ​രു​ന്നു​വ​ച്ചു കൊ​ടു​ത്തു. അ​ടു​ത്തു​ള്ള ഹോ​ട്ട​ലി​ല്‍ നി​ന്ന് പാ​ലും ബി​സ്‌​ക്ക​റ്റു​മൊ​ക്കെ വാ​ങ്ങി​ന​ല്‍​കി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ അ​വ​ന്‍ ആ​രോ​ഗ്യ​വാ​നാ​യി . അ​വ​ന് എ​ല്‍​ദോ എ​ന്ന പേ​രി​ട്ട​തും സ​ന​ക​ന്‍ ത​ന്നെ​യാ​ണ്. ഓ​ട്ടോ​ സ്റ്റാ​ന്‍​ഡി​ലെ മ​റ്റ് ഡ്രൈ​വ​ര്‍മാ​ര്‍​ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു​മൊ​ക്കെ ഏ​റെ വൈ​കാ​തെ എ​ല്‍​ദോ പ്രി​യ​പ്പെ​ട്ട​വ​നാ​യി മാ​റി.

സ​മീ​പ​ത്തെ പ​ല വീട്ടു​കാ​ര്‍​ക്കും അ​വ​ന്‍ കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​യി​രു​ന്നു. ക​ല്യാ​ണവീ​ടു​ക​ളി​ലും മ​ര​ണവീ​ടു​ക​ളി​ലു​മൊ​ക്കെ എ​ല്‍​ദോ എ​ത്തും. ആ​രെ​യും ഉ​പ​ദ്രവി​ക്കി​ല്ല. മ​റ്റ് നാ​യ്ക്ക​ളി​ല്‍ നി​ന്നെ​ല്ലാം അ​ക​ന്നാ​യി​രു​ന്നു ന​ട​പ്പ്. പ്ര​ദേ​ശ​ത്തേ​ക്ക് വേ​റെ നാ​യ്ക്ക​ള്‍ വ​ന്നാ​ല്‍ കു​ര​ച്ച് ഓ​ടി​ക്കും. കോ​ഴി​വെ​ട്ടും​വെ​ളി​യി​ലെ ഓ​ട്ടോ​റി​ക്ഷാ​ക്കാ​രു​ടെ ച​ങ്കാ​യി​രു​ന്നു എ​ല്‍​ദോ.

ആ ​ജം​ഗ്ഷ​നി​ല്‍ ത​ന്നെ​യാ​യി​രു​ന്നു അ​വ​ന്‍റെ കി​ട​പ്പ്. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​മാ​യി​രു​ന്നു. മ​റ്റ് നാ​യ്ക്ക​ളു​മാ​യി ക​ടി​പി​ടി​കൂ​ടാ​നൊ​ന്നും എ​ല്‍​ദോ നി​ല്‍​ക്കി​ല്ല. അ​ടു​പ്പ​ക്കാ​രെ ക​ണ്ടാ​ല്‍ വാ​ലാ​ട്ടി സ്‌​നേ​ഹം കാ​ണി​ക്കും. വീ​ട്ടി​ലു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നാ​യി എ​ല്‍​ദോ​യെ തേ​ടി ജം​ഗ്ഷ​നി​ലെ​ത്തി​യി​രു​ന്ന​വ​രും കു​റ​വ​ല്ല.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍​മാ​ര്‍ സ​മീ​പ​ത്തെ ബേ​ക്ക​റി​യി​ല്‍ നി​ന്ന് അ​വ​ന് പാ​ല്‍​കേ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട​ത് എ​ല്‍​ദോ കേ​ക്ക് എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ര​ണ്ടു​ത​വ​ണ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​പ്പോ​ഴും സ​ന​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്‍​ദോ​യെ മൃ​ഗാശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി.
‘എ​ല്‍​ദോ എ​ന്ന് നീട്ടി​യൊ​ന്നു വി​ളി​ച്ചാ​ല്‍ മ​തി. അ​വ​ന്‍ ഓ​ടി​യെ​ത്തും. പി​ന്നെ വാ​ലാ​ട്ടി​ക്കൊ​ണ്ട് എ​ന്‍റെ അ​ടു​ത്തു​ത​ന്നെ നി​ല്‍​ക്കും. പൊ​റോ​ട്ട​യും മു​ട്ട​ക്ക​റി യു​മാ​യി​രു​ന്നു അ​വ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. ഇ​ട​യ്ക്കി​ടെ അ​തു​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ന്ന് സ്‌​നേ​ഹ​ക്കൂ​ടു​ത​ല്‍ കൊ​ണ്ട് അ​വ​ന്‍ എ​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റാ​തെ നി​ല്‍​ക്കും.'- ഇ​തു പ​റ​യു​മ്പോ​ള്‍ സ​ന​ക​ന്‍റെ ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു. വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ചു മു​റി​ഞ്ഞു.

 

Latest News

Corehub Up