Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election King Candidat

സ്ഥാ​നാ​ർ​ഥി​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡി​ൽ ചെ​ല​വ​ഴി​ക്കാ​വു​ന്ന​ത് 25,000 രൂ​പ; കോ​ർ​പ​റേ​ഷ​നി​ൽ 1.5 ല​ക്ഷം രൂ​പ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് വാ​​​​ർ​​​​ഡി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി ചെലവ​​​​ഴി​​​​ക്കാ​​​​വു​​​​ന്ന തു​​​​ക 25,000 രൂ​​​​പ.

ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ത് 75,000 രൂ​​​​പ​​​​യും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ 1.50 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ്. മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​ക​​​​ളി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി 75,000 രൂ​​​​പ​​​​യും കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 1.50 ല​​​​ക്ഷം രൂ​​​​പ​​​​യും ചെ​​​​ല​​​​വാ​​​​ക്കാ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചെ​​​​ല​​​​വ് നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ചെ​​​​ല​​​​വു നി​​​​രീ​​​​ക്ഷ​​​​ക​​​​രു​​​​ണ്ടാ​​​​കും. മ​​​​ത്സ​​​​രി​​​​ച്ച എ​​​​ല്ലാ സ്ഥാ​​​​നാ​​​​ർ​​​ഥി​​​​ക​​​​ളും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ചെ​​​​ല​​​​വ് ക​​​​ണ​​​​ക്ക് അ​​​​ത​​​​ത് ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​ർ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന തീ​​​​യ​​​​തി മു​​​​ത​​​​ൽ 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​ക​​​​മാ​​​​ണ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്ക് ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും വ​​​​ര​​​​വ് ചെ​​​​ല​​​​വു ക​​​​ണ​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി നാ​​​​മ​​​​നി​​​​ർ​​​​ദ്ദേ​​​​ശം ചെ​​​​യ്യ​​​​പ്പെ​​​​ട്ട ദി​​​​വ​​​​സം മു​​​​ത​​​​ൽ ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന ദി​​​​വ​​​​സം വ​​​​രെ​​​​യു​​​​ള്ള ചെ​​​​ല​​​​വു ക​​​​ണ​​​​ക്കാ​​​​ണ് ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യോ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഏ​​​​ജ​​​​ന്‍റോ ചെ​​​​ല​​​​വാ​​​​ക്കി​​​​യ തു​​​​ക​​​​യു​​​​ടെ ക​​​​ണ​​​​ക്കു ന​​​​ൽ​​​​ക​​​​ണം. ക​​​​ണ​​​​ക്കി​​​​നൊ​​​​പ്പം ര​​​​സീ​​​​ത്, വൗ​​​​ച്ച​​​​ർ, ബി​​​​ല്ല് എ​​​​ന്നി​​​​വ​​​​യു​​​​ടെ സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പു​​​​ക​​​​ളും സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​വ​​​​യു​​​​ടെ ഒ​​​​റി​​​​ജി​​​​ന​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ക്ഷം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ന​​​​ൽ​​​​കു​​​​ക​​​​യും വേ​​​​ണം.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ചെ​​​​ല​​​​വ് ക​​​​ണ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ വീ​​​​ഴ്ച വ​​​​രു​​​​ത്തു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നോ അം​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നോ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കും.

Latest News

Corehub Up