Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elevated Highway

Alappuzha

കാ​യം​കു​ള​ത്ത് ഉ​യ​ര​പ്പാ​ത: മ​ന്ത്രി പി.​കെ. ബ​ഷീ​ർ ഗ​ഡ്ക​രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി

കാ​യം​കു​ളം: പ​ട്ട​ണ​ത്തെ ര​ണ്ടാ​യി മു​റി​ക്കു​ന്ന ദേ​ശീ​യ​പാ​ത നി​ർ​മാ​ണ വി​ഷ​യം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞദി​വ​സം ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​ന് മേ​ൽ​പ്പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മു​സ്‌​ലിം ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നി​വേ​ദ​നം മ​ന്ത്രി പി.​കെ. ബ​ഷീ​ർ കേ​ന്ദ്ര​മ​ന്ത്രി​ക്ക് കൈ​മാ​റി.

കൊ​റ്റു​കു​ള​ങ്ങ​ര-​കൊ​ല്ലം റീ​ച്ചി​ൽ നി​ർ​മി​ക്കു​ന്ന പാ​ത​യു​ടെ നി​ർ​മാ​ണം കാ​യം​കു​ളം പ​ട്ട​ണ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു​വെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും വ​ശ​ങ്ങ​ളി​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. കോ​ട്ട​കെ​ട്ടി​യു​ള്ള ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത നി​ർ​മാ​ണം ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

ജ​ന​ങ്ങ​ൾ നി​ത്യ​ജീ​വി​ത​ത്തി​ൽ ആ​ശ്ര​യി​ക്കു​ന്ന വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ൾ പ​ട്ട​ണ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ പാ​ത നി​ർ​മാ​ണം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​രി​പ്പാ​ട് പ​ട്ട​ണ​ത്തി​ൽ 3000 മീ​റ്റ​റും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 2000 മീ​റ്റ​റും മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​യം​കു​ള​ത്തെ മാ​ത്രം അ​വ​ഗ​ണി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള തു​റ​മു​ഖ പ​ദ്ധ​തി കൊ​ച്ചി പോ​ർ​ട്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന കാ​യം​കു​ളം-​പു​ന​ലൂ​ർ പാ​ത​യു​ടെ ക​ണ​ക്ടി​വി​റ്റി​യും ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ടൗ​ണി​ൽ ആ​യ​തി​നാ​ൽ ഇ​വി​ടെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​വും മ​ന്ത്രി പി.​കെ. ബ​ഷീ​ർ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ബ​ഷീ​ർ​കു​ട്ടി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​ഇ​ർ​ഷാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ് വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ന്ത്രി ബ​ഷീ​റി​ന് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​മാ​ണ് കേ​ന്ദ്ര​മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്. വി​ഷ​യ​ത്തി​ൽ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​ക്കും മ​ന്ത്രി എം. ​ലി​ജു​വി​നും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കേ​ന്ദ്ര​മ​ന്ത്രി​യെ കാ​ണു​മെ​ന്നും വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്നും മ​ന്ത്രി എം. ​ലി​ജു ലീ​ഗ് നേ​താ​ക്ക​ളെ അ​റി​യി​ച്ചു.

Latest News

Corehub Up