എലിക്കുളം: ഓണക്കാലത്ത് പൂക്കൾ, പച്ചക്കറി എന്നിവയിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കൂടുംബശ്രീ വിഭാവന ചെയ്യുന്ന "ഓണക്കനി നിറപ്പൊലിമ' പദ്ധതിക്ക് എലിക്കുളം പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് എട്ടാം വാർഡിലെ ധനലക്ഷ്മി, അനുഗ്രഹ കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള തളിർ കർഷക സംഘമാണ് കൃഷി നടത്തുന്നത്.
എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് ബന്ദിപ്പൂച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോഷി കെ. ആന്റണി കുഴിക്കാട്ടുതാഴെ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ സൂര്യാമോൾ, തുളസി സാബു, സി. മനോജ്, സുജാതാദേവി, അബ്ദുൾ കരീം, മറിയാമ്മ അടിച്ചിലേത്ത്, എം.കെ. സുജാത, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, എഡിഎസ് സെക്രട്ടറി വി.എൻ. രാജമ്മ, കർഷക ഗ്രൂപ്പ് കൺവീനർ സന്ധ്യാ രാധാകൃഷ്ണൻ മെത്തായത്തേൽ, സിഡിഎസ് അക്കൗണ്ടന്റ് വി.ജി. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.