Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ellakkal-Mullakkanam Road

Idukki

എ​ല്ല​ക്ക​ൽ - മു​ല്ല​ക്കാ​നം റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

രാ​ജാ​ക്കാ​ട്: എ​ല്ല​ക്ക​ൽ - മു​ല്ല​ക്കാ​നം റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യോ​ഗം ചേ​ർ​ന്നു. മ​ല​യോ​ര​ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ മു​ല്ല​ക്കാ​നം മു​ത​ൽ എ​ല്ല​ക്ക​ൽ വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം​വ​രു​ന്ന റോ​ഡ് ക​യ​റ്റ​വും വ​ള​വു​ക​ളും കു​റ​ച്ച് വീ​തി​കൂ​ട്ടി പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​നും മു​തി​ര​പ്പു​ഴ​യാ​റി​ന് കു​റു​കെ​യു​ള്ള വീ​തി​കു​റ​ഞ്ഞ എ​ല്ല​ക്ക​ൽ പാ​ല​ത്തി​നു പ​ക​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും മൂ​ന്ന​ര വ​ർ​ഷം മു​മ്പ് 39 കോ​ടി രൂ​പ മു​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​ണ്.

ര​ണ്ട് വ​ർ​ഷ​മാ​യി​രു​ന്നു ക​രാ​ർ ക​ലാ​വ​ധി. എ​ന്നാ​ൽ, പ​ഴ​യ റോ​ഡു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച് പു​തി​യ റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും നാ​ലി​ൽ ഒ​രു ഭാ​ഗം​പോ​ലും പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ ക​രാ​റു​ക​മ്പ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ടി​രി​ക്കു​ക​യു​മാ​ണ്. മു​ല്ല​ക്കാ​ന​ത്തെ സാ​ൻ​ജോ കോ​ള​ജി​ലും കൊ​ച്ചു​മു​ല്ല​ക്കാ​ന​ത്തു​ള്ള ഗ​വ. ഐ​ടി​ഐ​യി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​മ​യ​ത്ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്താ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. റോ​ഡി​ന്‍റെ നി​ർ​മാ​ണം താ​റു​മാ​റാ​യി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ണ്ടാം​ഘ​ട്ട പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ന​കീ​യ സ​മി​തി ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്ന​ത്.

എ​ല്ല​ക്ക​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ ക​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ല​ക്ക​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ സാ​ൻ​ജോ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ പേ​ണാ​ട്ടു​കു​ന്നേ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ഷ്‌​ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​തി​നി​ട​യി​ൽ 25ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച് ഡി​സം​ബ​ർ 31ന് ​പൂ​ർ​ത്തി​ക​രി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ജ​ന​കീ​യ സ​മി​തി​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up