Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Enquiry

മാ​സ​പ്പ​ടി കേ​സ്; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ ഇ​ഡി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, മ​ക​ൾ വീ​ണ, മു​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക. മൂ​വ​ർ​ക്കു​മെ​തി​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​വും ര​ജി​സ്‌​റ്റ​ർ ചെ​യ്തു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

നേ​ര​ത്തെ സി​എം​ആ​ർ​എ​ൽ - എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ഡി സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​ഴി​മ​തി നി​രോ​ധ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മ​ട​ക്കം റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​കാ​മെ​ന്നാ​ണ് എ​ജി നി​യ​മോ​പ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത്ര​മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

കേ​സി​ലെ അ​ന്വേ​ഷ​ണം ഏ​ത് രീ​തി​യി​ലാ​ണ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി തീ​രു​മാ​നി​ക്കും. ഹ​വാ​ലാ ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷി​ക്കേ​ണ്ട​തു​ള്ളതിനാൽ വി​ജി​ല​ൻ​സ് എടിഎ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ പ​രി​ശോ​ധ​ന​യും വേ​ണ്ടി വ​ന്നേ​ക്കാം.

 

Latest News

Corehub Up