കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ 2026-27 അധ്യയന വര്‍ഷത്തെ പിജി/ ഇന്റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCET 2026) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള അവസാന തീയതി 25ന് വൈകുന്നേരം അഞ്ച് വരേക്ക് നീട്ടി. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പെക്ടസിനും വിശദവിവരങ്ങള്‍ക്കും വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: പ്രവേശനവിഭാഗം: 0494 2407016, 2407017. സുവേഗ: 0494-2660600.
പുനര്‍മൂല്യനിര്‍ണയഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒമ്പതാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് ഏപ്രില്‍ 2025 സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് (2025 പ്രവേശനം) റഗുലര്‍, (2021 മുതല്‍ 2024 വരെ പ്രവേശനം) സപ്ലിമെന്ററി ഒക്ടോബര്‍ 2025, (2020 പ്രവേശനം) സപ്ലിമെന്ററി ഒക്ടോബര്‍ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനഃപരീക്ഷ
അഫിലിയേറ്റഡ് കോളജുകളില്‍ മാര്‍ച്ച് പത്തിന് നടത്തിയ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജിയുടെ അലൈഡ് കോര്‍ കോഴ്സായ ഫണ്ടമെന്റല്‍സ് ഓഫ് പൊളിറ്റിക്കല്‍ സോഷ്യോളജി പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ ഏപ്രില്‍ 23ന് നടക്കും.
ഇന്റേണല്‍ മാര്‍ക്ക്
കോളജ് ട്രാന്‍സ്ഫര്‍/ സ്ട്രീം ചേഞ്ച്/ റീ അഡ്മിഷന് ചെയ്ത വിദ്യാര്‍ഥികളുടെ ഡെഫിഷ്യന്‍സി കോഴ്സുകളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായി കോളജുകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
പരീക്ഷാ ടൈംടേബിള്‍
വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ബിരുദ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2026 പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് മെയ് ഏഴിന് തുടങ്ങും. നാലാം സെമസ്റ്റര്‍ ബിആര്‍ക് ഏപ്രില്‍ 2026 സപ്ലിമെന്ററി പരീക്ഷ മെയ് ആറിന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.