Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurship Training

Palakkad

രാ​മ​ശേ​രി ഇ​ഡ്ഡ​ലി ഉ​ത്പാ​ദ​ക​ർ​ക്കു സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം ന​ൽ​കി

ധോ​ണി: ജി​ല്ല​യി​ലെ പൈ​തൃ​ക ഉ​ത്പ​ന്ന​മാ​യ രാ​മ​ശ്ശേ​രി ഇ​ഡ്ഡ​ലി​യെ​യും അ​തു​ണ്ടാ​ക്കി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന കു​ടും​ബ​ങ്ങ​ളെ​യും അ​ന്ത​സോ​ടെ നി​ല​നി​ർ​ത്താ​നാ​യു​ള്ള സം​രം​ഭ​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പ​രി​ശീ​ല​നം ന​ൽ​കി.

ലീ​ഡ് കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​മ​ശ്ശേ​രി ഗാ​ന്ധി ആ​ശ്ര​മ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. രാ​മ​ശേരി ഇ​ഡ്ഡ​ലി​യു​ടെ ത​നി​മ​യും സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ഗു​ണ​മേ​ന്മ​യോ​ടെ ഉ​ത്പാ​ദ​ന​ശേ​ഷി കൂ​ട്ടു​ക, ആ​ധു​നി​ക വി​പ​ണ​ന​സം​വി​ധാ​നം ഒ​രു​ക്കി മാ​ന്യ​മാ​യ വ​രു​മാ​നം കു​ടും​ബ​ത്തി​നു ഉ​റ​പ്പാ​ക്കു​ക, മി​ക​ച്ച​പ​രി​ശീ​ല​ന​വും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ന​ൽ​കി ന​ല്ല സം​രം​ഭ​ക​രാ​ക്കി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഗാ​ന്ധി​ജി വി​ഭാ​വ​നം ചെ​യ്ത പ്രാ​ദേ​ശി​ക സാ​മൂ​ഹ്യ സാ​മ്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ഭ​ക്ഷ​ണ രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ലീ​ഡ് കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​തോ​മ​സ് ജോ​ർ​ജ്, ഗാ​ന്ധി ആ​ശ്ര​മം ട്ര​സ്റ്റി പു​തു​ശേരി ശ്രീ​നി​വാ​സ​ൻ, ലീ​ഡ് കോ​ള​ജ് ഗ​വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഷാ​ജു മീ​റ്റ്ന തു​ട​ങ്ങി​യ​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി. പി. ​വി​ജ​യ​കു​മാ​രി, രാ​ജേ​ശ്വ​രി, സ്മി​ത, സ​ദാ​ശി​വ​ൻ, ശ്രീ​ദേ​വി ര​വി​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up