Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Episcopal Consecration Service

ധന്യനിമിഷം; മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് രണ്ടു പുതിയ മെത്രാന്മാർ കൂടി

തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ പുതിയതായി നിയമിതരായ രണ്ട് മെത്രാന്മാരുടെ മെത്രാഭിഷേകം ഇന്നു തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നു. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാനായി മോണ്‍. ഡോ. യൂഹാനോന്‍ കുറ്റിയില്‍ റമ്പാന്‍ യൂഹാനോന്‍ മാര്‍ അലക്‌സിയോസ് എന്ന പേരിലും യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക വിസിറ്റേറ്റര്‍ മോണ്‍. ഡോ. കുരിയാക്കോസ് തടത്തില്‍ റമ്പാന്‍ കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എന്ന പേരിലുമാണ് അഭിഷിക്തരായത്.
ഇന്നു രാവിലെ എട്ടിന് പ്രാരംഭ പ്രാര്‍ഥനകള്‍ക്കുശേഷം സമൂഹബലി നടന്നു. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാര്‍മികനായിരുന്നു. കോട്ടയം ആര്‍ച്ച്ബിഷപ്പ് ഡോ. മാര്‍ മാത്യു മൂലക്കാട്ട് വചനസന്ദേശം നല്‍കി. സമൂഹബലി മധ്യേ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും മറ്റ് സഭകളില്‍ നിന്നുള്ള 30 ഓളം മെത്രാന്മാരും സംബന്ധിച്ചു. യുകെ യില്‍നിന്നും ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്നുമുള്ള പ്രതിനിധികളും സംബന്ധിച്ചു.

Latest News

Corehub Up