Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Escort Vehicle Controversy

പി​ണ​റാ​യി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ന്‍റെ ക​റ​ക്കം; ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​നം സ​സ്‌​പെ​ൻ​ഷ​നി​ലാ​യ മു​ൻ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ  ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. എ​ഡി​ജി​പി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

തി​ങ്ക​ളാ​ഴ്ച എം​സി റോ​ഡ് വ​ഴി പ​ത്ത​നാ​പു​രം, ഏ​നാ​ത്ത് മേ​ഖ​ല​ക​ളി​ലേ​ക്ക് വാ​ഹ​നം കൊ​ണ്ടു​പോ​യ​താ​യാ​ണ് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഈ ​സ​മ​യ​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക​മ്പ​ടി വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന് മ​റ്റൊ​രാ​ൾ ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ, യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം, ഔ​ദ്യോ​ഗി​ക അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​നി​ൽ കു​മാ​റി​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. 

Latest News

Corehub Up