Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Establishment

Kannur

ചെ​റു​പു​ഴ​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​മൊ​ഴു​ക്കി​യ സ്ഥാ​പ​നം അ​ട​പ്പി​ച്ചു, 50,000 രൂ​പ പി​ഴ​യി​ട്ടു

ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ണി​ൽ റോ​ഡ​രി​കി​ലും തി​രു​മേ​നി തോ​ട്ടി​ലേ​ക്കും കാ​ര്യ​ങ്കോ​ട് പു​ഴ​യി​ലേ​ക്കും ക​ക്കൂ​സ് മാ​ലി​ന്യ​മൊ​ഴു​ക്കി​യ സ്ഥാ​പ​ന​ത്തി​ന് 50,000 രൂ​പ പി​ഴ​യി​ട്ടു. ചെ​റു​പു​ഴ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്കൈ ​ബേ​ക്കേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ​യി​ട്ട​ത്. കൂ​ടാ​തെ നി​ക്ഷേ​പി​ച്ച മാ​ലി​ന്യം തി​രി​ച്ചെ​ടു​പ്പി​ക്കു​ക​യും സ്ഥാ​പ​ന​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തു വ​രെ സ്ഥാ​പ​നം അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​മെ​ന്നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ഡി. പ്ര​വീ​ൺ, ലീ​ന വി​ല്യം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് ആ​ന്‍റ​ണി, പ്രി​ൻ​സ് വെ​ള്ള​ക്ക​ട എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up