Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ExecutiveMeeting

Pravasi India – Delhi

ഡൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ തി​രു​മേ​നി, സ​ഭ​യു​ടെ​യും മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ​യും ആ​ത്മീ​യ​വും സം​ഘ​ട​നാ​പ​ര​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ ശ​ക്തി​പ്പെ​ടു​ത്തി ന​ട​ന്ന​തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജി എ​ബ്ര​ഹാം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മ​റി​യം റോ​യ് വേ​ദ​പു​സ്ത​ക വാ​യ​ന നി​ർ​വ​ഹി​ക്കു​ക​യും മോ​ളി മോ​ഹ​ൻ 15 മി​നി​റ്റ് ധ്യാ​നം ന​യി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ്ര​സ്ഥാ​ന​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​വി​ധ യൂ​ണി​റ്റു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സി ഫി​ലി​പ്പ് ക​ഴി​ഞ്ഞ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് വാ​യി​ച്ചു. മി​നി​റ്റ്സ് യോ​ഗം ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചു.

തു​ട​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം പാ​സാ​ക്കി. പ്ര​സ്ഥാ​ന​ത്തി​ന്‍റെ ട്ര​സ്റ്റി ബീ​ന ബി​ജു വാ​ർ​ഷി​ക വ​ര​വ് - ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ക​ണ​ക്കു​ക​ളും യോ​ഗം അം​ഗീ​ക​രി​ച്ചു.

ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ക​യും ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ 65 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up