Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expat Onam

Europe

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ക​ലാ​വി​രു​ന്നു​ക​ളു​മാ​യി ലി​വ​ർ​പൂ​ളി​ൽ ലി​മ​യു​ടെ വ​മ്പ​ൻ ഓ​ണാ​ഘോ​ഷം.

 

ലി​വ​ർ​പൂ​ൾ: ജ​ന്മ നാ​ടി​ന്‍റെ ഓ​ർ​മ പു​തു​ക്കി സെ​പ്റ്റം​ബ​ർ 12 ശ​നി​യാ​ഴ്ച വെ​സ്റ്റ് ഡെ​ർ​ബി​യി​ലെ കാ​ർ​ഡി​ന​ൽ ഹീ​ന​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ലി​വ​ർ​പൂ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (LIMA) സം​ഘ​ടി​പ്പി​ച്ച 'ദേ ​മാ​വേ​ലി 2026' ഓ​ണാ​ഘോ​ഷം വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ര​ങ്ങേ​റി. രാ​വി​ലെ 9 മ​ണി​ക്ക് ലി​മ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് എ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ യ​ഥാ​ർ​ത്ഥ ഉ​ത്സ​വ അ​ന്ത​രീ​ക്ഷം സ​മ്മാ​നി​ച്ചു.

ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ ആ​രം​ഭി​ച്ച ഓ​ണ​സ​ദ്യ ഗ​ണ​പ​തി​ക്ക് സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് വി​ള​മ്പി​ത്തു​ട​ങ്ങി​യ​ത്. ലി​വ​ർ​പൂ​ളി​ലെ അ​ക്ഷ​യ റെ​സ്റ്റോ​റ​ന്റ് ത​യ്യാ​റാ​ക്കി​യ 28ഓ​ളം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​സ​ദ്യ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് മാ​റ്റ് കൂ​ട്ടി.

സ​ദ്യ​യ്ക്ക് ശേ​ഷം ലി​മ​യി​ലെ വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​ര​മ്പ​രാ​ഗ​ത തി​രു​വാ​തി​ര അ​ര​ങ്ങേ​റി. ഓ​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യ​ങ്ങ​ളും സാം​സ്കാ​രി​ക ത​നി​മ​യും വെ​ളി​പ്പെ​ടു​ത്തു​ന്ന മ​നോ​ഹ​ര​മാ​യ ഒ​രു സ്കി​റ്റ് ശ്രീ. ​ജോ​യ് അ​ഗ​സ്റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്മേ​ള​ത്തോ​ടും താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടും കൂ​ടി മാ​വേ​ലി ത​മ്പു​രാ​നെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

വൈ​കി​ട്ട് 4 മ​ണി​ക്ക് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ലി​മ പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. സെ​ക്ര​ട്ട​റി ബ്ലെ​സ്സ​ൺ രാ​ജ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്രി​സ് ജോ​ർ​ജ്‌ ടോം​സ് ന​ന്ദി​യും പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി എം.​പി. കിം ​ജോ​ൺ​സ​ൺ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ ലോ​ക​ത്തും ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ ഒ​രു​മി​ച്ച് അ​ണി​നി​ര​ത്തി സാം​സ്കാ​രി​ക പൈ​തൃ​കം നി​ല​നി​ർ​ത്തു​ന്ന​തി​ൽ അ​വ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ലി​വ​ർ​പൂ​ളി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ലി​മ ന​ൽ​കി​വ​രു​ന്ന മി​ക​ച്ച സേ​വ​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ലി​വ​ർ​പൂ​ൾ എം.​പി കിം ​ജോ​ൺ​സ​ൺ (Kim Johnson MP) പ്ര​ശം​സി​ച്ചു. സം​ഘ​ട​ന​യു​ടെ ഭാ​വി കാ​ഴ്ച​പ്പാ​ടു​ക​ളും സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ പു​തി​യ ലോ​ഗോ ശ്രീ. ​ജോ​യ് അ​ഗ​സ്റ്റി വേ​ദി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ യു​ക്മ വ​ള്ളം​ക​ളി​യി​ൽ വി​ജ​യി​ക​ളാ​യ ലി​മ​യു​ടെ വ​നി​താ ടീ​മി​നെ​യും, ഒ​രു​മ ബ്ലാ​ക്ബേ​ൺ പു​ൾ ലീ​ഗ് വ​നി​താ വ​ടം​വ​ലി​യി​ൽ വി​ജ​യി​ക​ളാ​യ ലി​മ​യു​ടെ വ​നി​താ ടീ​മി​നെ​യും, യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് കാ​യി​ക മേ​ള​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. കൂ​ടാ​തെ ജിസിഎ​സ്ഇ, എ-​ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ ലി​മ കു​ടും​ബ​ത്തി​ലെ വി​ദ്യാ​ർ​ഥികൾക്ക് മൊമന്‍റോ നല്കി അനുമോദിച്ചു.

ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ക്രി​സ് ടോം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന പ​രി​പാ​ടി​ക​ൾ പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി. 'ടീം ​മു​ദ്രി​ക'​യു​ടെ ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സും, ശ്രീ ​സൂ​ര്യ ഡാ​ൻ​സ് അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​വും ശ്ര​ദ്ധേ​യ​മാ​യി. സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത മൈം ​പ്ര​ക​ട​ന​വും വേ​ദി​യി​ൽ ശ്ര​ദ്ധ നേ​ടി.

കാ​സി​ൽ യു​കെ അ​വ​ത​രി​പ്പി​ച്ച 'കാ​ൾ​സ്മാ​ൻ ച​രി​തം' ച​വി​ട്ടു​നാ​ട​കം കാ​ണി​ക​ൾ​ക്ക് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി. കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന സാ​മൂ​ഹി​ക സേ​വ​ന പാ​ര​മ്പ​ര്യ​ത്തോ​ടൊ​പ്പം, യു​കെ​യി​ലെ പു​തി​യ ത​ല​മു​റ​യ്ക്ക് ന​മ്മു​ടെ പാ​ര​മ്പ​ര്യം പ​ക​ർ​ന്നു​ന​ൽ​കാ​ൻ കൂ​ടി​യാ​ണ് ത​ന​ത് ക​ല​ക​ളെ​യും സം​സ്‌​കാ​ര​ത്തെ​യും ലി​മ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

രാ​ത്രി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജ്ജം പ​ക​ർ​ന്ന് ഡി​ജെ അ​ദേ​വ് ന​യി​ച്ച ലൈ​വ് ഡി​ജെ പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. നാ​ട​ൻ താ​ള​ങ്ങ​ളും പാ​ശ്ചാ​ത്യ സം​ഗീ​ത ബീ​റ്റു​ക​ളും കോ​ർ​ത്തി​ണ​ക്കി​യ മ്യൂ​സി​ക്ക​ൽ നൈ​റ്റി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ചു​വ​ടു​വെ​ച്ചു.

രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്. ലി​മ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ആ​ഴ്ച​ക​ൾ നീ​ണ്ട ക​ഠി​നാ​ധ്വാ​ന​മാ​ണ് 'ദേ ​മാ​വേ​ലി 2026' വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. യു​കെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ഒ​രു ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​ആ​ഘോ​ഷ​രാ​വ് മാ​റി.

Latest News

Corehub Up