Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extended State Committee

വീ​ഴ്ച​യു​ടെ ആ​ഴം തേ​ടി സി​പി​എം; വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ സി​പി​എ​മ്മി​ന്‍റെ വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന് ഇ​ന്ന് കോ​ഴി​ക്കോ​ട് തു​ട​ക്ക​മാ​കും. മൂ​ന്ന് ദി​വ​സം നീ​ളു​ന്ന യോ​ഗം പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും.  എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും എം.​വി. ഗോ​വി​ന്ദ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​തൃ​നി​ര​യ്‌​ക്കെ​തി​രെ ഉ​യ​രാ​നി​ട​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് യോ​ഗ​ത്തി​ൽ നേ​തൃ​ത്വം ക​ടി​ഞ്ഞാ​ൺ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും വ​ർ​ഗ-​ബ​ഹു​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​നാ​കു​ക. സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​തോ​ടെ നേ​തൃ​മാ​റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നി​ട​യു​ള്ള നേ​താ​ക്ക​ളു​ടെ ശ​ബ്ദ​വും പ​രി​മി​ത​പ്പെ​ടും. 

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് നേ​ര​ത്തെ സം​സ്ഥാ​ന സ​മി​തി ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ച​തി​നാ​ൽ അ​തേ റി​പ്പോ​ർ​ട്ട് വീ​ണ്ടും സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന പാ​ർ​ട്ടി കീ​ഴ്‌​വ​ഴ​ക്ക​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണ​മാ​യി നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച​യി​ലെ നി​യ​ന്ത്ര​ണ​ത്തി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​തൃ​പ്തി ശ​ക്ത​മാ​ണ്. 

റി​പ്പോ​ർ​ട്ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ൽ നേ​രി​ട്ട് അ​വ​ത​രി​പ്പി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നും സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളെ ച​ർ​ച്ച​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം സം​ബ​ന്ധി​ച്ച് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലും പാ​ർ​ട്ടി​ക്കു​ള്ളി​ലു​ണ്ട്.

അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ടു​ള്ള മാ​സ​പ്പ​ടി കേ​സി​ലെ ഇ​ഡി നീ​ക്ക​ത്തി​ൽ സി​പി​എ​മ്മി​നു​ള്ളി​ൽ പൊ​തു​വേ ഏ​കാ​ഭി​പ്രാ​യ​മാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത രാ​ഷ്ട്രീ​യ നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി നീ​ക്ക​ത്തെ പാ​ർ​ട്ടി കാ​ണു​ന്ന​ത്. 

Latest News

Corehub Up