ആലുവ: രണ്ട് പതിറ്റാണ്ടായി ആലുവയിൽ പ്രവർത്തിക്കുന്ന ഡോ. ടോണി ഫെർണാണ്ടസ് ഐ ആശുപത്രി വിപുലീകരണത്തിൻെറ ഭാഗമായി തൊട്ടടുത്ത് നിർമിച്ച പുതിയ ഏഴു നില മന്ദിരത്തിലേക്ക് പ്രവർത്തനം മാറുന്നു. ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ഡോ. ടോണീസ് സ്കൂൾ ഓഫ് ഒപ്റ്റോമെട്രിയുടെ ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ, ഡോ. ഇവോൺ മെമ്മോറിയൽ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഒഫ്താൽമോളജിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി എന്നിവർ നിർവഹിക്കും.
രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നേത്രചികിത്സയും കൂടുതൽ സൗകര്യപ്രദമായ സേവനവും ഒരേ കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്ഥാപകൻ ഡോ. ടോണി ഫെർണാഡസ്, മാനേജിംഗ് ഡയറക്ടർ ഡോ. ഫ്രെഡ്ഡി ടി. സൈമൺ എന്നിവർ പറഞ്ഞു.
ആശുപത്രിയിൽ പാരാമെഡിക്കൽ കോഴ്സുകളും നടക്കുന്നുണ്ട്.
ആശുപത്രി കെട്ടിടത്തിന്റെ ഏറ്റവും മുകൾനിലയിലാണ് ആധുനിക അക്കാഡമിക്-പരിശീലന കേന്ദ്രം, ക്ലാസ് മുറികൾ, ക്ലിനിക്കൽ പരിശീലനം, പ്രായോഗിക പഠനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.