വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനം വരുന്ന ജനുവരിയിൽ രാജിവയ്ക്കുമെന്ന് ഡാൻ ബോൺജിനോ അറിയിച്ചു.
പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ ബോൺജിനോ ഈ വർഷം ഫെബ്രുവരിയിലാണ് എഫ്ബിഐയിൽ നിയമിക്കപ്പെട്ടത്.
മുന്പ് ചെയ്തിരുന്ന പോഡ്കാസ്റ്റ് (ഡിജിറ്റൽ റേഡിയോ പരിപാടി) ജോലിയിലേക്കു തിരിച്ചുപോകാൻ ബോൺജിനോ ആഗ്രഹിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂയോർക്ക് പോലീസ് വകുപ്പിലും അമേരിക്കൻ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിലും പ്രവർത്തിച്ച ബോൺജിനോ പിന്നീട് പോഡ്കാസ്റ്ററായി ശ്രദ്ധ നേടിയിരുന്നു.
എഫ്ബിഐയിൽ പ്രവർത്തിച്ചു പരിചയമില്ലാത്ത ബോൺജിനോയെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച ട്രംപിന്റെ നപടി വിമർശനവിധേയമായിരുന്നു. എഫ്ബിഐ ജീവനക്കാരുടെ സംഘടന നിയമനത്തിൽ പരസ്യമായ ഏതിർപ്പു പ്രകടിപ്പിക്കുകയുണ്ടായി.